വിമുക്തി മിഷനില്‍ കൗണ്‍സിലര്‍: സെപ്റ്റംബര്‍ പത്ത് വരെ അപേക്ഷിക്കാം

Share:

കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ടോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമുള്ള പക്ഷം നേരിട്ടും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ കൗണ്‍സലിംഗ് നല്‍കുന്നതിന് രണ്ട് മാതൃകാ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കും. ഇവിടേയ്ക്ക് പ്രതിദിനം ആറു മണിക്കൂര്‍ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി കൗണ്‍സിലര്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ പത്ത് വരെ ദീര്‍ഘിപ്പിച്ചു. എം.എസ്.സി/എം.എ (സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി/കൗണ്‍സലിംഗ് സൈക്കോളജി), എം.എസ്.ഡബ്ലിയൂ (മെഡിക്കല്‍ & സൈക്കിയാട്രി), ലഹരി മുക്തി ചികിത്സാ മേഖലയില്‍ കൗണ്‍സലറായി പ്രവര്‍ത്തിച്ച രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 40 വയസ്സിനു താഴെയാണ് പ്രായപരിധി. 20000 രൂപ ഹോണറേറിയം ലഭിക്കും.

അപേക്ഷാ ഫോറം എക്‌സൈസ് വകുപ്പിന്റെ www.keralaexcise.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടത്തിയ പകര്‍പ്പുകളടക്കം സെപ്റ്റംബര്‍ പത്തിന് മുന്‍പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, വിമുക്തി മിഷന്‍, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: