നഴ്‌സസ് ക്ഷേമനിധി സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡ്

262
0
Share:

കേരള ഗവണ്‍മെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു എല്ലാ ഗ്രൂപ്പും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സ്റ്റേറ്റ് ലവലില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്.എസ്.എല്‍.സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡും കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ളതാണ് ഈ ക്യാഷ് അവാര്‍ഡ്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ മൂന്നുമാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫോറത്തില്‍ അതതു ജില്ലയിലെ എം.സി.എച്ച് ഓഫീസര്‍ വഴിയോ ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫിസര്‍ വഴിയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം.

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ഗവണ്‍മെന്റ് നടത്തിയ എന്‍ട്രന്‍സ് പരീക്ഷ മുഖേന ഗവണ്‍മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷന്‍ കിട്ടി രണ്ട് മാസത്തിനകമോ നവംബര്‍ മുപ്പതിനകമോ നിശ്ചിത ഫോറത്തില്‍ അപേക്ഷ ലഭിക്കണം. കോഴ്‌സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

Share: