അപേക്ഷ ക്ഷണിച്ചു

Share:

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി, എസ്.എസ്.സി എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുവേണ്ടി ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലനത്തിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്റ്റൈപന്റ് ലഭിക്കും. ക്ലാസില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ , ഒരു ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ 15നു മുന്‍പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും.

Share: