കേന്ദ്രസേനയിൽ കോൺസ്റ്റബിൾ/റൈഫിൾമാൻ: 54,953 ഒഴിവുകൾ
കേന്ദ്രസേനയിൽ കോൺസ്റ്റബിൾ/റൈഫിൾമാൻ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) എന്നിവയിലുമാണ് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി ഒഴിവ്. ആസാം റൈഫിൾസിംൽ റൈഫിൽ മാൻ തസ്തികയിലേക്കും അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം:54,953 (പുരുഷൻമാർ- 47,307, സ്ത്രീകൾ 7,646).
പ്രായം: 18 നും 23 നും മധ്യേ.
ശന്പളം: 21,700- 69,100 രൂപ.
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാസ്.
ഓരോ സേനാ വിഭാഗവും തിരിച്ചുള്ള ഒഴിവുകൾ:
സിആർപിഎഫ്: 21,566
ബിഎസ്എഫ്: 16,984
എസ്എസ്ബി: 8,546
ഐടിബിപി:4,126
ആസം റൈഫിൾസ്:3,076
എസ്എസ്എഫ്:447
സിഐഎസ്എഫ്: 200
എൻഐഎ: എട്ട്
അപേക്ഷാ ഫീസ്: 100 രൂപ. എസ്ബിഐ ചെല്ലാൻ ഉപയോഗിച്ചോ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് സൗകര്യം ഉപയോഗിച്ചോ ഫീസ് അടയ്ക്കാം.
എസ്സി, എസ്ടി, വികലാംഗർ, വനിതകൾ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.
www.ssconline.in എന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ നടത്തിയ ശേഷം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.
വിശദവിവരങ്ങൾക്ക് www.ssconline.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.