കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം

Share:

കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഫാര്‍മസിസ്റ്റ്

യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ്-ഹോമിയോ

ഇന്റര്‍വ്യൂ : സെപ്റ്റംബർ 23-ന് രാവിലെ 10-ന്.

നഴ്‌സ്

യോഗ്യത: ജി.എന്‍.എം കോഴ്‌സ്.

ഇന്റര്‍വ്യൂ: ഈ മാസം 23-ന് ഉച്ചയ്ക്ക് 12.30-ന്.

നഴ്‌സിംഗ് അസിസ്റ്റന്റ് ആന്റ് അറ്റന്‍ഡര്‍

യോഗ്യത: എസ്.എസ്.എല്‍.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ഇന്റര്‍വ്യൂ: 24-ന് രാവിലെ 10.30 ന്.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

യോഗ്യത:  എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (അഭികാമ്യം)

ഇന്റര്‍വ്യൂ:  25-ന് രാവിലെ 10.30 ന്.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ദിവസം അസല്‍ രേഖകളും (പകര്‍പ്പ് സഹിതം) കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവരത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

Share: