ബ്ലോക്ക് കോ-ഓർഡിനേറ്റർ, പ്രൊജക്ട് അസിസ്റ്റൻ്റ്

Share:

എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും സാങ്കേതിക വിദ്യയിലുമുള്ള ഒരു വർഷത്തെ പ്രവ്യത്തി പരിചയവുമാണ് ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ യോഗ്യത. 20- 35 ആണ് പ്രായപരിധി.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കമ്യുണിറ്റി / ലോക്കൽ ഗവൺമെൻറുമായി ബന്ധപ്പെട്ട പ്രവർത്തന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റിൻ്റെ യോഗ്യത. പ്രായപരിധി 20- 35.

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.സി സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ nnm@gmail.com എന്ന മെയിലിലോ 2020 സെപ്തംബർ 22നു വൈകിട്ട് മൂന്നിന് മുൻപ് ലഭിക്കണം.

ഫോൺ – 0484 24 23934

Share: