ഫിസിയോ തെറാപിസ്റ്റ്, നഴ്സിംഗ്, ഫാര്‍മസി, കോഴ്സുകളില്‍ അപേക്ഷിക്കാം
സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളില്‍ 2018 -19 ല്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ കോഴ്സുകളായ നഴ്സിംഗ്/ ഫാര്‍മസി/ ഫിസിയോ തെറാപ്പിസ്റ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറവും, പ്രോസ്പെക്ടസും, കോഴ്സിന് അപേക്ഷിക്കുന്നതിനെപ്പറ്റിയുള്ള വിശദമായ വിവരങ്ങളും www.ayurveda.kerala.gov.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവന്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.