മറ്റുള്ളവരെ എങ്ങനെ പ്രേരിപ്പിക്കാം; നിങ്ങളാഗ്രഹിക്കുന്നതു ചെയ്യാന്‍ …

Share:
Personality development

എം ആർ കൂപ് മേയർ                                                          പരിഭാഷ : എം ജി കെ നായർ

രാജ്യത്തെ ഉന്നത സ്ഥാനീയരായ എക്സിക്യുട്ടീവുകളില്‍ ഒരാള്‍ പറയുന്നു “മറ്റുള്ളവര്‍ ചെയ്യണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്ക് വികസിപ്പിക്കാന്‍ സാധിക്കുമെങ്കില്‍, നിങ്ങള്‍ക്ക് മറ്റൊന്നും ആവശ്യമില്ല. നിങ്ങള്‍ക്ക് ആ കഴിവില്ലെങ്കില്‍ വേറെ എന്തൊക്കെയുണ്ടെങ്കിലും കാര്യമില്ല.”

അതേ, അതാണ് നേരായ വഴി. ഒന്നുകില്‍ ഇതു നിങ്ങള്‍ പഠിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ കൂടുതല്‍ സമ്പന്നനാകുകയില്ല……. എളുപ്പത്തില്‍!

അതിനാല്‍ നമുക്കാരംഭിക്കാം – ഈ ഒരദ്ധ്യായത്തില്‍ ഇത്ര പ്രധാനമായ ഒരു വിഷയം പൂര്‍ണ്ണമായി വിവരിക്കാന്‍ സാദ്ധ്യമല്ലെന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെ. “നിങ്ങള്‍ക്ക് എങ്ങനെ മറ്റുള്ളവരെ പ്രേരിപ്പിക്കാം” എന്നതിനെപ്പറ്റി ഈ പുസ്തകത്തില്‍ കൂടുതല്‍ അദ്ധ്യായങ്ങള്‍ ഉണ്ടായിരിക്കും. “ആശിക്കുന്നതെങ്ങനെ നേടിയെടുക്കാം” എന്ന പേരില്‍ 71 അദ്ധ്യായങ്ങളുള്ള മറ്റൊരു പുസ്തകം ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ ഈ വിഷയം കൂടുതല്‍ വിശദമായി വിവരിച്ചിട്ടുണ്ട്.

വളരെയേറെ പഠിക്കാനുണ്ട് – എല്ലാ സമ്പ്രദായങ്ങളും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുന്നതാണ്. എന്നാല്‍ പഠിക്കാനുള്ള ആദ്യത്തെ കാര്യം, ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ ഉന്നതസ്ഥാനീയനായ എക്സിക്യുട്ടീവ്‌ പറഞ്ഞിട്ടുള്ളത്, ഉദ്ധരിച്ചിട്ടുള്ളതാണ്: “മറ്റുള്ളവര്‍ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്ക് വികസിപ്പിക്കാന്‍ സാധിക്കുമെങ്കില്‍, നിങ്ങള്‍ക്ക് മറ്റൊന്നും ആവശ്യമില്ല. നിങ്ങള്‍ക്ക് ആ കഴിവില്ലെങ്കില്‍, വേറെ എന്തൊക്കെയുണ്ടെങ്കിലും കാര്യമില്ല.”

ജോസഫ്‌ ജൂബേര്‍ട്ടിന്‍റെ ഉദ്ബോധനത്തോടെ നമുക്ക് ആരംഭിക്കാം: “നമ്മുടെ ന്യായങ്ങള്‍ കൊണ്ട് നമുക്ക് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞേക്കാം; എന്നാല്‍ നമുക്കവരെ പ്രേരിപ്പിക്കാന്‍ അവരുടെ ന്യായങ്ങള്‍ തന്നെ വേണം.”

“നമ്മുടെ സ്വന്തം ന്യായങ്ങള്‍ കൊണ്ട് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുന്നതിലൂടെ” നമുക്ക് ലഭിക്കുന്നത് ഒരു പൊള്ളയായ സഞ്ചിയാണെന്ന് ചൂണ്ടിക്കാണിക്കട്ടെ. കാരണം, കാലം തെളിയിച്ച ഒരു പഴഞ്ചൊല്ലില്‍ പറയുന്നതുപോലെ, “സ്വന്തം ഇച്ഛക്കെതിരെ ബോദ്ധ്യപ്പെടെണ്ടിവരുന്ന ഒരു വ്യക്തി, പഴയ അഭിപ്രായത്തില്‍ തന്നെയാണ്, ഇപ്പോഴും”. (ഒരു പക്ഷേ, കൂടുതലായി നിങ്ങളുടെ ശത്രുവും)

തെളിയിക്കപ്പെട്ട ഏറ്റവും നല്ല വിജയമാര്‍ഗ്ഗം മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുകയെന്നതല്ല; അവരുടെ അഭിപ്രായങ്ങള്‍ ഉപയോഗിച്ച് അവര്‍ എന്തു ചെയ്യണമെന്ന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയെന്നതാണ്.

അതു ചെയ്യേണ്ടത് ഇപ്രകാരമാണ്:

(1) ഒരു കാര്യത്തെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമോ നിലപാടോ ആദ്യം ഒരിക്കലും പറയരുത്.

(2) മറ്റേവ്യക്തിയുടെ അഭിപ്രായം എല്ലായ്പ്പോഴും ആദ്യം അറിയുക.

(3) എന്നിട്ട് മറ്റേ വ്യക്തി പറഞ്ഞ കാരണങ്ങളാണ് നിര്‍ദ്ദിഷ്ട പ്രവര്‍ത്തനക്രമത്തിന് (നിങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ മുമ്പോട്ടു പോകാന്‍) ഏറ്റവും സ്വീകാര്യമായ മാര്‍ഗ്ഗം എന്ന് നിങ്ങള്‍ സമ്മതിക്കുക.

(4) മറ്റേ വ്യക്തിയുട്ടെ അഭിപ്രായങ്ങളെ ഏതാണ്ട് നിങ്ങളുടെ അഭിപ്രായങ്ങളോട് അനുരൂപമാക്കി, അവയോട് ഉത്സാഹപൂര്‍വ്വം യോജിക്കുന്ന സമ്പ്രദായം ‘ടെയ്ലറിംഗ്’ എന്നറിയപ്പെടുന്ന – കാരണം, മറ്റുള്ളവരുടെ ചിന്താഗതി നിങ്ങളുടെ ലക്ഷ്യത്തിനനുരൂപമായി രൂപാന്തരപ്പെടുന്നു.

(5) നിങ്ങളുടെ നിലപാടും കുറെയൊക്കെ, ഒരുപക്ഷെ, “ ടെയ്‌ലറിംഗ് ‘ ചെയ്യേണ്ടി വരും. നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന കാര്യത്തിലൊഴികെ മറ്റെല്ലാ നിലപാടുകളിലും, വാസ്തവത്തില്‍, എല്ലാ ഭേദഗതികളും ഉത്സാഹപൂര്‍വ്വം നിങ്ങള്‍ സമ്മതിക്കണം (ലക്ഷ്യം മാത്രം, കൂടിയാലോചനയിലൂടെയുള്ള ‘ ടെയ്‌ലറിംഗി’ ലൂടെ മറ്റേ വ്യക്തിയുടെ ലക്ഷ്യം കൂടി ആക്കിയെടുക്കണം!)

(6) നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന കാലത്തോളം ഉദാരമായും അനുയോജ്യമായും, നഷ്ടപ്പെടുന്നവയോട് പൊരുത്തപ്പെടാനും നിങ്ങള്‍ക്ക് കഴിയും.

സംഗ്രഹം :

മറ്റുള്ളവരുടെ ന്യായവാദങ്ങളുമായി പൊരുത്തപ്പെടാത്ത നിങ്ങളുടെ ന്യായവാദങ്ങള്‍ അവരെ ബോദ്ധ്യപ്പെടുത്താന്‍ ഒരിക്കലും ശ്രമിക്കരുത്.

എല്ലായ്പ്പോഴും അവരുടെ അഭിപ്രായങ്ങളുമായി യോജിക്കുകയും പതുക്കെ പതുക്കെ അവയെ “ ടെയ്‌ലറിംഗ് ” ചെയ്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തോ അതിനെ പിന്താങ്ങുന്ന വിധത്തില്‍ ആക്കിത്തീര്‍ക്കുകയും ചെയ്യുക.

ഇപ്രകാരം ചെയ്യുന്നതിന് മറ്റെവ്യക്തിയെ അയാളുടെ അഭിപ്രായങ്ങളെപ്പറ്റി സംസാരിക്കാന്‍ അനുവദിക്കുകയും അതില്‍നിന്നും കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുകയും ‘ ടെയ്‌ലറിംഗ് ‘ നടത്തി നിങ്ങളുടെ ലക്ഷ്യത്തെ പിന്താങ്ങുന്ന വിധത്തില്‍ ആക്കിത്തീര്‍ക്കുകയും ചെയ്യുക.

ഇത് കുറ്റമറ്റതാക്കാന്‍ പറ്റിയ ഒരെളുപ്പമാര്ഗ്ഗമല്ല. എന്നാല്‍ രാജ്യത്തെ ഉന്നതസ്ഥാനീയനായ ഒരു എക്സിക്യുട്ടീവിന്‍റെ അഭിപ്രായം നേരത്തെ ഉദ്ധരിച്ചിട്ടുള്ളതുപോലെ, “മറ്റുള്ളവര്‍ ചെയ്യണമെമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുള്ള കഴിവ് നിങ്ങള്‍ക്ക് വികസിപ്പിക്കാന്‍ സാധിക്കുമെങ്കില്‍, നിങ്ങള്‍ക്ക് മറ്റൊന്നും ആവശ്യമില്ല. “നിങ്ങള്‍ക്ക് ആ കഴിവില്ലെങ്കില്‍, വേറെ എന്തൊക്കെയുണ്ടെങ്കിലും കാര്യമില്ല.”

പത്തു പ്രാവശ്യമോ – അല്ലെങ്കില്‍ നൂറുപ്രാവശ്യമോ – ഈ അദ്ധ്യായം വീണ്ടും വീണ്ടും വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് ചെലവാകുന്ന സമയം വിലയുള്ളതായിരിക്കും. കാരണം, അത് നിങ്ങള്‍ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ ആവശ്യമായ കഴിവുണ്ടാകുവാന്‍ പഠിപ്പിക്കുന്നു!

( തുടരും – കൂടുതൽ:  വിജയമാർഗ്ഗങ്ങൾ : www.careermagazine.in )

 

Tagsengane
Share: