പ്രളയ മേഖലകളില്‍ സ്റ്റാഫ് നഴ്‌സ്

Share:

കൊച്ചി: ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ് പാസായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 24-ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്-ഇന്‍,ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

അധിക നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിക്കും

കോഴിക്കോട് : പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ പ്രളയം ബാധിച്ച് പഞ്ചായത്തുകളില്‍ അധിക നഴ്‌സുമാരെ (സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്-2) ഒരു മാസത്തേക്ക് താല്‍ക്കാലികമായി നിയമിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.ജയശ്രീ അറിയിച്ചു.

യോഗ്യത – ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി കോഴ്‌സ്. വേതനം-29875 രൂപ. ഗവണ്‍മെന്റ് നേഴ്‌സിംഗ് സ്‌ക്കൂളില്‍നിന്നും ജി.എന്‍.എം. കോഴ്‌സ് പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നും ജി.എന്‍.എം,ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സ് പാസ്സായി നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍, പി.എസ്.സി റാങ്ക്് ലിസ്റ്റിലുള്ളവര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ലിസ്റ്റിലുള്ളവര്‍, എന്‍.എച്ച്.എം. ലിസ്റ്റിലുള്ളവരെയും ഇവരുടെ അഭാവത്തില്‍ ജി.എന്‍.എം, ബി.എസ്.സി നേഴ്‌സിംഗ് കോഴ്‌സ് പാസ്സായിട്ടുള്ളവരെ (അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും നേഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയവരെയും പരിഗണിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ കോഴ്‌സ് പാസ്സായിട്ടുള്ളതിന്റേയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്റേയും അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആഗസ്റ്റ് 24 രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ല്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.

 

 

 

Tagsnurses
Share: