നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍

259
0
Share:

നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാ​മി​നേ​ഷ​ൻ (എ​ൻ​ടി​എ​സ്ഇ) സം​സ്ഥാ​ന​ത​ല പ​രീ​ക്ഷ​യി​ൽ പങ്കെടുക്കുന്നതിന് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​കൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സം​സ്ഥാ​ന​ത​ല എ​ൻ​ടി​എ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ​ത​ല പ​രീ​ക്ഷ 2019 മേ​യ് 12ന് ​ന​ട​ത്തി അ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ത്.

യോ​ഗ്യ​ത: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, ന​വോ​ദ​യ വി​ദ്യാ​ല​യ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി മ​റ്റ് അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ൽ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​പ്പ​ണ്‍ ഡി​സ്റ്റ​ൻ​സ് ലേ​ണിം​ഗ് (ഒ​ഡി​എ​ൽ) വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ പ​ത്താം ക്ലാ​സി​ൽ ആ​ദ്യ​ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.
ഒ​ന്പ​താം ക്ലാ​സി​ൽ ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്കാ​യി 55% ൽ ​കു​റ​യാ​ത്ത മാ​ർ​ക്ക് ല​ഭി​ച്ചി​രി​ക്ക​ണം.
പ​രീ​ക്ഷ: 90 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ട് പേ​പ്പ​റു​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ൽ ഒ​ന്നാം പേ​പ്പ​ർ – സ്കോ​ളാ​സ്റ്റി​ക് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (സാ​റ്റ്) ൽ ​ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ളാ​യ സാ​മൂ​ഹ്യ​ശാ​സ്ത്രം, അ​ടി​സ്ഥാ​ന​ശാ​സ്ത്രം, ഗ​ണി​തം എ​ന്നി​വ​യി​ൽ നി​ന്ന് 100 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

ര​ണ്ടാം​പേ​പ്പ​ർ – മെ​ന്‍റ​ൽ എ​ബി​ലി​റ്റി (മാ​റ്റ്) ൽ ​മ​നോ​നൈ​പു​ണി പ​രി​ശോ​ധി​ക്കു​ന്ന 100 വ​സ്തു​നി​ഷ്ഠ ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷ​ക​ർ ഫോ​ട്ടോ, അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ അ​ത് തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ റി​സ​ർ​വേ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള നോ​ണ്‍ ക്രീ​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് എട്ടാംക്ലാസുകാര്‍ക്ക്

നാ​ഷ​ണ​ൽ മീ​ൻ​സ് കെം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് (എ​ൻ​എം​എം​എ​സ്) എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾക്ക് അ​പേ​ക്ഷിക്കാം. എ​ൻ​എം​എം​എ​സി​ന് സം​സ്ഥാ​ന​ത​ല പ​രീ​ക്ഷ മാ​ത്ര​മേ​യു​ള്ളൂ.

യോ​ഗ്യ​ത: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, മ​റ്റ് ഓ​പ്പ​ണ്‍ സ്കൂ​ളു​ക​ൾ എ​ന്നി​വ​യി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല. ര​ക്ഷി​താ​ക്ക​ളു​ടെ വാ​ർ​ഷി​ക വ​രു​മാ​നം 1.5 ല​ക്ഷം രൂ​പ​യി​ൽ കൂ​ട​രു​ത്.

ഏ​ഴാം ക്ലാ​സി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ചു​രു​ങ്ങി​യ​ത് 55 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണം. (എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം ഇ​ള​വ് ഉ​ണ്ടാ​യി​രി​ക്കും).

പ​രീ​ക്ഷ: 90 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ട് പേ​പ്പ​റു​ക​ളാ​ണ് ഉ​ള്ള​ത്. അ​തി​ൽ ഒ​ന്നാം പേ​പ്പ​ർ – സ്കോ​ളാ​സ്റ്റി​ക് ആ​പ്റ്റി​ട്യൂ​ഡ് ടെ​സ്റ്റ് (സാ​റ്റ്) ൽ ​ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ളാ​യ സാ​മൂ​ഹ്യ​ശാ​സ്ത്രം, അ​ടി​സ്ഥാ​ന​ശാ​സ്ത്രം, ഗ​ണി​തം എ​ന്നി​വ​യി​ൽ നി​ന്ന് 90 ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.
ര​ണ്ടാം​പേ​പ്പ​ർ – മെ​ന്‍റ​ൽ എ​ബി​ലി​റ്റി (മാ​റ്റ്) ൽ ​മ​നോ​നൈ​പു​ണി പ​രി​ശോ​ധി​ക്കു​ന്ന 90 ചോ​ദ്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷാ​ഫീ​സി​ല്ല.

അ​പേ​ക്ഷ​ക​ർ ഫോ​ട്ടോ, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ അ​ത് തെ​ളി​യി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​ന് അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

ദേ​ശീ​യ പ്ര​തി​ഭാ​നി​ർ​ണ​യ പ​രീ​ക്ഷ​യു​ടെ​യും (എ​ൻ​ടി​എ​സ്ഇ) നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന്‍റെ​യും (എ​ൻ​എം​എം​എ​സ്) സം​സ്ഥാ​ന​ത​ല പ​രീ​ക്ഷ ന​വം​ബ​ർ നാ​ലി​ന് ന​ട​ക്കും. അ​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ 20 മു​ത​ൽ എ​സ്‌​സി​ഇ​ആ​ർ​ടി കേ​ര​ള​യു​ടെ വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി (www.scert.kerala.gov.in) സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 24.

Share: