ഭൂതകാലക്രിയകള്‍

Share:

( ഇംഗ്ലീഷ് ഭാഷ സംബന്ധിച്ച പ്രാഥമിക പാഠങ്ങളാണ് ഈ പരമ്പരയിൽ പ്രതിപാദിക്കുന്നത്. ലോകനിലവാരത്തിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷ് / അമേരിക്കൻ ഇംഗ്ലീഷിൽ സംസാരിച്ചു പഠിക്കുന്നതിനു info@careermagazine.in എന്ന ഇമെയിലിൽ ബന്ധപ്പെടുക .)

  • പ്രൊഫ. ബലറാം മൂസദ്

സാധാരണ സംഭാഷണത്തില്‍ simple past tense ( saw, came, etc) കൊണ്ടു തന്നെ ഭൂതകാലം കൈകാര്യം ചെയ്യാവുന്നതേയുള്ളു. കൂടുതലറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി മറ്റു രൂപങ്ങൾ ഇവിടെ ചേര്‍ക്കുന്നുവെന്നെയുള്ളു.

1.Simple Past Tense

മലയാളത്തില്‍ വന്നു, പോയി, കണ്ടു, പഠിച്ചു,എന്നൊക്കെയുള്ള ഭൂതകാലക്രിയകളുടെ ഇംഗ്ലീഷ് രൂപങ്ങളാണിവിടെ ഉദ്ദേശിക്കുന്നത്. സാധാരണ ഇംഗ്ലീഷില്‍ ‘ed’ ചേര്‍ത്താണ് ഭൂതകാല രൂപം ഉണ്ടാക്കുന്നത്. ഉദാ :- walk-walked; talk- talked ; learn- learned: appeal- appealed; fear- feared; enjoy- enjoyed.

പക്ഷെ കുറച്ചു ക്രിയകള്‍ക്കു – അവ സുപ്രധാനങ്ങളാണുതാനും:- ഭൂതകാല രൂപം സ്വല്പം വ്യത്യസ്ഥമാണ്. ഉദാ :-see-saw ; come-came; go-went; speak-spoke; rise-rose, sing-sang; teach-taught.

ഭൂതകാലക്രിയ ഉപയോഗിക്കുന്ന ചില വാചകങ്ങള്‍ പരിശോധിക്കുക :-

He came Yesterday (അദ്ദേഹം ഇന്നലെ വന്നു)

They met many friends (അവര്‍ ധാരാളം സുഹൃത്തുക്കളെ കണ്ടുമുട്ടി)

John taught English (ജോണ്‍ ഇംഗ്ലീഷ് പഠിപ്പിച്ചു)

They arrived late (അവര്‍ വൈകി വന്നു)

The minister reached early (മന്ത്രി നേരത്തെ എത്തിച്ചേര്‍ന്നു)

He wrote a long letter (അയാള്‍ ഒരു നീണ്ട കത്തെഴുതി)

2.‘was’  had’ എന്നിവ

ആകുന്നു (is) എന്നതിന്‍റെ ഭൂതകാലരൂപം ‘ആയിരുന്നു’ ( was) എന്നാണല്ലോ. അതുപോലെ ഉണ്ട് (has/have) എന്നതിന്‍റെ ഭൂതകാലരൂപം ‘ഉണ്ടായിരുന്നു’ (had) എന്നും. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

അവന്‍ നല്ലവനായിരുന്നു

( He was good)

അവര്‍ പണക്കാരായിരുന്നു

(They were rich)

അയാള്‍ ക്രുരനായിരുന്നു

(He was cruel)

അവര്‍ക്ക് ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

(They had many friends)

അവള്‍ക്കു ഒരു മക൯ ഉണ്ടായിരുന്നു

(She had a son)

അവന് പനി ഉണ്ടായിരുന്നു

(He had fever)

3. Past continuous

ക്രിയയുടെ ‘ing’ രൂപത്തിന്‍റെ കൂടെ was /were ഉപയോഗിക്കലാണിവിടെ ഉദ്ദേശിക്കുന്നത്. ഇതു വിശദമായി പ്രതിപാദിച്ചു കഴിഞ്ഞു.

4. Present perfect ഉം Past perfect ഉം

താഴെ ചേര്‍ത്ത വാചകങ്ങള്‍ ശ്രദ്ധിക്കുക

അവന്‍ വന്നിട്ടുണ്ട് (He has come)

അവര്‍ അയാളെ കണ്ടിട്ടുണ്ട് (They have met him)

ഞാന്‍ അത് ആസ്വദിച്ചിട്ടുണ്ട് ( I have enjoyed it)

അവൾ പരീക്ഷയില്‍ നന്നായി ചെയ്തിട്ടുണ്ട്.(she has done well in the examination)

അവര്‍ വന്നിട്ടുണ്ടായിരുന്നു (They had come )

അവര്‍ നമ്മെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. ( They had invited us)

ഇവിടെ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇവയാണ്:-

1. ‘ഉണ്ട്’ എന്നര്‍ത്ഥം വരുന്ന ‘ has’ ഏകവചന രൂപവും ‘have’ ബഹുവചന രൂപവും ആണ്. (you, I എന്നിവയുടെ കൂടെ have ഉപയോഗിക്കുന്നു)

2. ‘ഉണ്ടായിരുന്നു’ എന്ന അര്‍ഥത്തില്‍ ‘had’ (ഏകവചനത്തിലും ബഹുവചനത്തിലും ഒരുപോലെ) ഉപയോഗിക്കുന്നു.

3. has, have, had, എന്നിവയുടെ കൂടെ ഉപയോഗിക്കുന്ന ക്രിയാരൂപം past participle രൂപമാണ്‌. past tense രൂപമല്ല (പലപ്പോഴും ഇത് രണ്ടും ഒന്നാണെങ്കിലും) ഇത് വ്യക്തമാകാന്‍ താഴെ ചേര്‍ത്ത ഉദാഹരങ്ങള്‍ ശ്രദ്ധിക്കുക. (present tense, past tense, past participle എന്ന ക്രമത്തിലാണു ക്രിയാരൂപങ്ങള്‍ കൊടുത്തിട്ടുള്ളത്)
go-went-gone; come-came-come; enjoy- enjoyed-enjoyed; see-saw-seen; teach-taught- taught; hear-heard-heard; do-did-done; eat-ate-eaten

EXERCISES

താഴെ ചേര്‍ത്ത ആശയങ്ങൾ ഇംഗ്ലീഷില്‍ അവതരിപ്പിക്കുക:-

  1. അവര്‍ കഴിഞ്ഞ ആഴ്ച എത്തിച്ചേര്‍ന്നു.

2. ഞാന്‍ ഇന്നലെ അയാളെ കണ്ടു

3. അവര്‍ ഇന്നലെ പോയി.

4. എന്‍റെ സഹോദരി കഴിഞ്ഞ വ൪ഷം എസ്. എസ്.എല്‍. സി പാസ്സായി.

5. അവരെല്ലാം വലിയ പണക്കാരായിരുന്നു.

6. മോഹന്‍ എനിക്കെല്ലാമെല്ലാമായിരുന്നു.

7. ആ മനുഷ്യന്‍ വിശാലഹൃദയനായിരുന്നു.

8. അവര്‍ വരുന്നുണ്ടായിരുന്നു.

9. അവന്‍ അവിടെ കളിക്കുന്നുണ്ടായിരുന്നു.

10. അവള്‍ എന്‍റെ കൂടെ പഠിക്കുന്നുണ്ടായിരുന്നു.

11. അയാളെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്.

12. ഈ ഫിലിം ഞാന്‍ രണ്ടു തവണ കണ്ടിട്ടുണ്ട്.

13. അവന്‍ ധാരാളം വായിച്ചിട്ടുണ്ട്.

14. അവര്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.

15. അദ്ദേഹത്തെ ഞാ൯ കണ്ടിട്ടുണ്ടായിരുന്നു.

16. ഞാന്‍ അവിടെ ചെന്നിട്ടുണ്ടായിരുന്നു.

17. ആ മനുഷ്യന്‍ എന്നെ ഒരിക്കല്‍ വഞ്ചിച്ചിട്ടുണ്ടായിരുന്നു.

18. എന്‍റെ സുഹൃത്ത്‌ അതേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടായിരുന്നു.

Answers

1. They reached last week.

2. I saw him yesterday

3. They left yesterday

4. My sister passed S.S.L.C last year

5. They were all very rich

6. Mohan was everything to me.

7. That man was broad-minded.

8. They were coming

9. He was playing there

10. She was studying with me.

11. I have seen(met) him many times.

12. I have seen this film twice.

13. He has read much.

14. They have helped me very much.

15.I had seen him.

16. I had gone there.

17. That man had cheated me once

18. My friend had inquired about it.

വാല്‍ക്കഷണം

‘Has, had’, ‘had, had’ എന്നീ പ്രയോഗങ്ങള്‍ പലരേയും വലയ്ക്കാറുണ്ട്. സ്വല്പം വിശദീകരിക്കാം. Has/have/had എന്നീ ക്രിയയ്ക്ക് രണ്ടു രൂപങ്ങളുണ്ട്. (1) ഉണ്ട് /ഉണ്ടായിരുന്നു എന്നര്‍ത്ഥം വരുന്ന സാധാരണ ക്രിയയായി (eg: He has a house, I have many friends. He had a pet dog) (2) Present perfect-ലും past perfect-ലും ഉപയോഗിക്കുന്ന സഹായ ക്രിയയായി (eg: he has come, They have arrived, I had met him) ഇതു രണ്ടും കൂടി ചേര്‍ന്നാണ് has hadഉം had hadഉം ഉണ്ടാകുന്നത്-‘ഉണ്ടായിട്ടുണ്ട്’, ഉണ്ടായിട്ടുണ്ടായിരുന്നു’ എന്നീ അർത്ഥങ്ങളില്‍. ഉദാ:-He has had such an experience (അദ്ദേഹത്തിന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്). He had had many such experiences (അദ്ദേഹത്തിന് അങ്ങനെ ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.)

( തുടരും )

Share: