എയർപോർട്ട് അതോറിറ്റിയിൽ മാനേജർ/ഓഫീസർ
കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ജൂനിയർ എക്സിക്യൂട്ടീവ് (ഓഫീസർ), മാനേജർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജർ
ഫിനാൻസ്- 18, ഫയർ സർവീസ്-18, ടെക്നിക്കൽ-01, ഇലക്ട്രിക്കൽ എൻജിനിയറിംഗ്- 52, സിവിൽ എൻജിനിയറിംഗ്- 71, ഒഫീഷ്യൽ ലാംഗ്വേജ്- മൂന്ന്, കൊമേഴ്സ്യൽ- ആറ്, ഹ്യൂമൻ റിസോഴ്സ്- 05 ഇലക്ട്രോണിക്സ്- 324 എന്നീ വിഭാഗത്തിലാണ് മാനേജർ ഒഴിവ്.
ശമ്പളം: 60,000- 1,80,000 രൂപ.
പ്രായം: 32 വയസ്.
ഓഫീസർ
എയർ ട്രാഫിക് കോൺട്രോളർ -100, ഫിനാൻസ്-25, ഫയർ സർവീസസ്-15, സിവിൽ എൻജിനിയറിംഗ്-100, എയർപോർട്ട് ഒാപ്പറേഷൻസ്-69, ടെക്നിക്കൽ-10, ഓഫീഷ്യൽ ലാംഗ്വേജ്-06, ഇൻഫർമേഷൻ ടെക്നോളജി- 27, കോർപറേറ്റ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് സർവീസസ്- മൂന്ന്, ഹ്യൂമൻ റിസോഴ്സ്- 32, കൊമേഴ്സ്യൽ- 25 എന്നീ വിഭാഗത്തിലാണ് ജൂണിയർ എക്സിക്യൂട്ടീവ് ഒഴിവ്.
ശമ്പളം: 40,000-1,40,000 രൂപ.
പ്രായം: 27 വയസ്.
അപേക്ഷാ ഫീസ്: 1000 രൂപ. എസ്സി, എസ്ടി, വികലാംഗർ, വനിതകൾക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aai.aero.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.
കൂടുതൽ വിവരങ്ങൾക്ക് www.aai.aero.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.