കൃഷി ഭവൻ അപേക്ഷ ക്ഷണിക്കുന്നു

Share:

തിരുഃ കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്‌സ്‌ടെൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 80 സെഷനുകളും എട്ട് ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുന്നു.
20,000 രൂപ കോഴ്‌സ് ഫീസുള്ള പ്രസ്തുത കോഴ്‌സിലേക്ക് കൃഷി ഭവനിൽ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഏപ്രിൽ 15 ന് (15/04/2024) മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.

Share: