ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്​ അപേക്ഷ ക്ഷണിച്ചു

Share:

ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പ​ഞ്ച​വ​ത്സ​ര സ​ം​യോ​ജി​ത ബാ​ച്ചി​ല​ർ ഒാ​ഫ്​ സ​യ​ൻ​സ്​ (ബി.​എ​സ്), മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​യ​ൻ​സ്​ (എം.​എ​സ്) കോ​ഴ്​​സു​ക​ളി​ലേ​ക്ക്​​ ​പ്ര​വേ​ശ​ന​ത്തി​ന്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്​ ഒാ​ൺ​ലൈ​ൻ അപേക്ഷ ക്ഷണിച്ചു. ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ത​ൽ​പ​ര​രും സ​മ​ർ​ഥ​രു​മാ​യ പ്ല​സ്​ ടു ​ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​ണ്​ ഇൗ ​ഗ​വേ​ഷ​ണാ​ധി​ഷ്​​ഠി​ത ബി.​എ​സ്, എം.​എ​സ്​ കോ​ഴ്​​സി​ൽ പ​ഠ​നാ​വ​സ​രം.  തി​രു​വ​ന​ന്ത​പു​രം, തി​രു​പ്പ​തി, മൊ​ഹാ​ലി, പു​ണെ, ബ​ർ​ഹാം​പു​ർ, ഭോ​പാ​ൽ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ന്ദ്ര മാ​ന​വ വി​ഭ​വ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളാ​ണി​ത്. പ​ഠി​പ്പി​ച്ച്​ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി വി​ജ​യി​ക​ൾ​ക്ക്​ ബി​രു​ദ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ് ത​ന്നെ​യാ​ണ്. ബി.​എ​സ്​-​എം.​എ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി.

മൂ​ന്ന്​ ചാ​ന​ലു​ക​ൾ വ​ഴി​യാ​ണ്​ പ്ര​വേ​ശ​നം
1. കി​ഷോ​ർ വൈ​ജ്ഞാ​നി​ക്​ പ്രോ​ത്സാ​ഹ​ൻ ​യോ​ജ​ന (​കെ.​വി.​പി.​വൈ) പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്.
2. ​െഎ.​െ​എ.​ടി​ക​ൾ ന​ട​ത്തു​ന്ന ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​-2017​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്.
3. സ്​​റ്റേ​റ്റ്​ / െസ​ൻ​ട്ര​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി / ത​ത്തു​ല്യ​ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ (എ​സ്.​സി.​ബി) പ്ല​സ്​ ടു ​ശാ​സ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം വ​രി​ച്ച​വ​ർ​ക്ക്.

എ​സ്.​സി.​ബി പ്ല​സ് ​ടു ​പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന ക​ട്ട്​ ഒാ​ഫ്​ പെ​ർ​സ​േ​ൻ​റ​ജ്​ മാ​​ർ​ക്കോ​ടെ വി​ജ​യി​ക്കു​ന്ന​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ന്​ പു​റ​മെ ‘എ​സ്.​സി.​ബി’ ചാ​ന​ൽ അ​പേ​ക്ഷാ​ർ​ഥി​ക​ൾ ​െഎ​സ​റു​ക​ൾ 2017 ജൂ​ൺ 25ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ (​​െഎ​സ​ർ  ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്) യോ​ഗ്യ​ത നേ​ടു​ക​യും വേ​ണം.

മൊ​ത്തം സീ​റ്റു​ക​ളി​ൽ 50 ശ​ത​മാ​നം കെ.​വി.​പി.​വൈ, ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ ചാ​ന​ൽ​വ​ഴി​യു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ളെ​യും ശേ​ഷി​ച്ച 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ എ​സ്.​സി.​ബി /െഎ​സ​ർ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ​യും അ​ഡ്​​മി​ഷ​ന്​ പ​രി​ഗ​ണി​ക്കും.അ​പേ​ക്ഷാ​ഫീ​സ്​ 2000 രൂ​പ​യാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ 1000 രൂ​പ മ​തി.

അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.iiseradmission.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

കെ.​വി.​പി.​വൈ ചാ​ന​ൽ​വ​ഴി അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ജൂ​ൺ 12 വ​രെ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു​ള്ള സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ജൂ​ൺ 15 മു​ത​ൽ ആ​രം​ഭി​ക്കും.

എ​സ്.​സി.​ബി ചാ​ന​ൽ വ​ഴി​യു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 18 വ​രെ​യും ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ ചാ​ന​ൽ വ​ഴി​യു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 19 വ​രെ​യും സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ജൂ​ൺ 19 മു​ത​ൽ സീ​റ്റ്​ അ​ലോ​ട്ട്​​മ​െൻറ്​ ആ​രം​ഭി​ക്കും.

എ​സ്.​സി.​ബി ചാ​ന​ൽ വ​ഴി​യു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ൺ 25ന്​ ​ന​ട​ത്തു​ന്ന ​െഎ​സ​ർ ആ​പ്​​റ്റി​ട്യൂ​ഡ്​ ടെ​സ്​​റ്റി​​െൻറ ഫ​ലം ജൂ​ൈ​ല നാ​ലി​ന്​ പ്ര​ഖ്യാ​പി​ക്കും. സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ ജൂ​ൈ​ല അ​ഞ്ചി​ന്​ ആ​രം​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ആ​ഗ​സ്​​റ്റ്​ ആ​ദ്യ​വാ​ര​ത്തോ​ടെ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും.

ഏ​ഴ്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ സ​യ​ൻ​സ്​ലും​കൂ​ടി പ​ഞ്ച​വ​ത്സ​ര ബി.​എ​സ്​-​എം.​എ​സ്​ കോ​ഴ്​​സു​ക​ളി​ൽ ആ​കെ 1285 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ല​ഭ്യ​മാ​യ സീ​റ്റു​ക​ൾ: തി​രു​വ​ന​ന്ത​പു​രം-200, പു​ണെ-200, തി​രു​പ്പ​തി-125, മൊ​ഹാ​ലി-200, ​േഭാ​പാ​ൽ-260, ബ​ർ​ഹാം​പു​ർ-100, കൊ​ൽ​ക്ക​ത്ത-200. അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​തി​മാ​സം 5000 രൂ​പ വീ​തം സ്​​കോ​ള​ർ​ഷി​പ്​ ല​ഭി​ക്കും. പ​ഠ​ന​മി​ക​വ്​ വി​ല​യി​രു​ത്തി​യാ​വും സ്​​കോ​ള​ർ​ഷി​പ്​​ പു​തു​ക്കി ന​ൽ​കു​ക. അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.iiseradmission.in എ​ന്ന വെ​ബ്​​​സൈ​റ്റി​ൽ ല​ഭി​ക്കു​ന്ന​താ​ണ്.

Share: