ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ : ഫ്രാ​​​ൻ​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​സി​​​ഡണ്ട് ​​​

394
0
Share:

-സതീഷ് ചന്ദ്രൻ 

സെ​​​ൻ​​​ട്രി​​​സ്റ്റ് പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ട​​​തി​​​നെ​​​യും വ​​​ല​​​തി​​​നെ​​​യും ഒ​​​ന്നി​​​പ്പി​​​ക്കു​​​ക​​​യ​​​ല്ല, മ​​​റി​​​ച്ച് ഫ്ര​​​ഞ്ച് ജ​​​ന​​​ത​​​യെ ഒ​​​ന്നി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ബ്രെ​​​ക്സി​​​റ്റ് അ​​​ന​​​ന്ത​​​ര കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ ഒ​​​രു​​​മി​​​ച്ചു നി​​​ർ​​​ത്തു​​​ക എ​​​ന്ന കൂ​​​ടു​​​ത​​​ൽ വി​​​ശാ​​​ല​​​മാ​​​യ ല​​​ക്ഷ്യം ആ ​​​വാ​​​ക്കു​​​ക​​​ളി​​​ൽ ലോ​​​കം കാ​​​ണു​​​ക​​​യും ചെ​​​യ്യു​​​ന്നു.

മു​​​പ്പ​​​ത്തൊ​​​മ്പ​​​താം വ​​​യ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​ന്‍റെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ. മാ​​​ക്രോ​​​ണി​​​ന്‍റെ വി​​​ജ​​​യം എ​​​ന്ന​​​തി​​​ലു​​​പ​​​രി മ​​​റീ​​​ൻ ലെ ​​​പെ​​​ന്നി​​​ന്‍റെ പ​​​രാ​​​ജ​​​യം എ​​​ന്ന വ​​​ലി​​​യൊ​​​രു വ്യാ​​​ഖ്യാ​​​നം കൂ​​​ടി​​​യു​​​ണ്ട് ഫ്ര​​​ഞ്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തി​​​ന്.
ഓ​​​സ്ട്രി​​​യ​​​യി​​​ൽ ഫ്രീ​​​ഡം പാ​​​ർ​​​ട്ടി​​​യു​​​ടെ നോ​​​ർ​​​ബ​​​ർ​​​ട്ട് ഹോ​​​ഫ​​​റെ​​​യും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ൽ പാ​​​ർ​​​ട്ടി ഫൊ​​​ർ ഫ്രീ​​​ഡ​​​ത്തി​​​ന്‍റെ ഗീ​​​ർ​​​ട്ട് വൈ​​​ൽ​​​ഡേ​​​ഴ്സി​​​നെ​​​യും വോ​​​ട്ട​​​ർ​​​മാ​​​ർ നി​​​രാ​​​ക​​​രി​​​ച്ച​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന ശു​​​ഭ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ് ഫ്രാ​​​ൻ​​​സി​​​ൽ നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ടി​​​ന്‍റെ മ​​​റീ​​​ൻ ലെ ​​​പെ​​​ന്നി​​​ന്‍റെ പ​​​രാ​​​ജ​​​യ​​​ത്തോ​​​ടെ വാ​​​നോ​​​ളം ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.
തീ​​​വ്ര ദേ​​​ശീ​​​യ വാ​​​ദ​​​വും, കു​​​ടി​​​യേ​​​റ്റ- അ​​​ഭ​​​യാ​​​ർ​​​ഥി​​​ത്വ വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ളും, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​രു​​​ദ്ധ​​​ത​​​യും, ഇ​​​സ്‌​​​ലാം വി​​​രു​​​ദ്ധ​​​ത​​​യും മു​​​ഖ​​​മു​​​ദ്ര​​​യാ​​​ക്കി​​​യ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് യൂ​​​റോ​​​പ്പി​​​ലെ മൂ​​​ന്നു പ്ര​​​മു​​​ഖ രാ​​​ഷ്‌‌​​​ട്ര​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​ത്ത് ഇ​​​നി​​​യും പ്ര​​​തീ​​​ക്ഷ​​​യ്ക്കു വ​​​ക​​​യു​​​ണ്ടെ​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​മോ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ​​​നി​​​ന്നു പി​​​ൻ​​​മാ​​​റാ​​​നു​​​ള്ള ബ്രി​​​ട്ട​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ലും ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​മെ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ലും അ​​​ന്ത​​​ർ​​​ലീ​​​ന​​​മാ​​​യി​​​രു​​​ന്ന തീ​​​വ്ര വ​​​ല​​​തു ചാ​​​യ്‌​​​വി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യും വി​​​ല​​​യി​​​രു​​​ത്താം മാ​​​ക്രോ​​​ണി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​ത്തെ.
യൂ​​​ണി​​​യ​​​ൻ ഫൊ​​​ർ എ ​​​പോ​​​പ്പു​​​ല​​​ർ മൂ​​​വ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​യാ​​​യ നി​​​ക്കോ​​​ളാ​​​സ് സ​​​ർ​​​ക്കോ​​​സി​​​ക്കു പ​​​ക​​​രം സോ​​​ഷ്യ​​​ലി​​​സ്റ്റ് ബ​​​ദ​​​ലി​​​ൽ വി​​​ശ്വാ​​​സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ണ് ഫ്ര​​​ഞ്ച് ജ​​​ന​​​ത ക​​​ഴി​​​ഞ്ഞ ടേ​​​മി​​​ൽ ഫ്രാ​​​ൻ​​​സ്വ ഒ​​​ളാ​​​ന്ദി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റ്റി​​​യ​​​ത്.
2008 മു​​​ത​​​ൽ യൂ​​​റോ​​​പ്പ് നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക്കു സോ​​​ഷ്യ​​​ലി​​​സ്റ്റ് മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ പ​​​രി​​​ഹാ​​​രം എ​​​ന്ന പ്ര​​​തീ​​​ക്ഷ അ​​​തി​​​ൽ തെ​​​ളി​​​ഞ്ഞു നി​​​ന്നു. എ​​​ന്നാ​​​ൽ, ജ​​​ർ​​​മ​​​നി​​​യും ബ്രി​​​ട്ട​​​നും അ​​​ട​​​ക്കം മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു വ​​​ൻ ശ​​​ക്തി​​​ക​​​ൾ മാ​​​ന്ദ്യ​​​ത്തി​​​ൽ​​​നി​​​ന്നു ക​​​ര​​​ക​​​യ​​​റി​​​യി​​​ട്ടും ഫ്രാ​​​ൻ​​​സി​​​ന് അ​​​ത്ര വ​​​ലി​​​യ മു​​​ന്നേ​​​റ്റം സാ​​​ധ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ രാ​​​ജ്യ​​​ത്തെ പി​​​ടി​​​ച്ചു​​​ല​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ഒ​​​ളാ​​​ന്ദി​​​നും സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്കും ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച എ​​​ന്ന വി​​​ദൂ​​​ര പ്ര​​​തീ​​​ക്ഷ പോ​​​ലും ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.
ആ​​​ധു​​​നി​​​ക യൂ​​​റോ​​​പ്പും ഫ്രാ​​​ൻ​​​സും നേ​​​രി​​​ടു​​​ന്ന സാ​​​മ്പ​​​ത്തി​​​ക​​​വും സു​​​ര​​​ക്ഷാ​​​പ​​​ര​​​വു​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ​​​യോ സോ​​​ഷ്യ​​​ലി​​​സ​​​ത്തി​​​ന്‍റെ​​​യോ പ​​​ക്ക​​​ൽ ഇ​​​ല്ല എ​​​ന്ന പ​​​രോ​​​ക്ഷ സ​​​മ്മ​​​ത​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഒ​​​ളാ​​​ന്ദ് ഇ​​​ക്കു​​​റി മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​മീ​​​പ​​​കാ​​​ല ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രു പ്ര​​​സി​​​ഡ​​​ന്‍റും ര​​​ണ്ടാം വ​​​ട്ടം മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ വി​​​മു​​​ഖ​​​ത കാ​​​ട്ടി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, മു​​​ഖ്യ​​​ധാ​​​രാ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ മാ​​​റി​​​മാ​​​റി ഭാ​​​ഗ്യ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന പ​​​തി​​​വി​​​ൽ​​​നി​​​ന്ന് ഒ​​​ന്നു മാ​​​റി ചി​​​ന്തി​​​ക്കാ​​​നാ​​​ണ് ഫ്ര​​​ഞ്ച് ജ​​​ന​​​ത ഇ​​​ക്കു​​​റി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. അ​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​രു വ​​​ർ​​​ഷം മാ​​​ത്രം മു​​​ൻ​​​പ് സ്വ​​​യം രൂ​​​പീ​​​ക​​​രി​​​ച്ച എ​​​ൻ മാ​​​ർ​​​ഷെ എ​​​ന്ന പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി മാ​​​ക്രോ​​​ൺ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സിംഹാസനം കയ്യടക്കുന്നത്.
ഒ​​​ളാ​​​ന്ദി​​​ന്‍റെ ക്യാ​​​ബി​​​ന​​​റ്റി​​​ലെ ധ​​​ന​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ത്ര മി​​​ക​​​ച്ച അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്. 2014ൽ ​​​മ​​​ന്ത്രി​​​യാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു ത​​​ന്നെ. അ​​​തി​​​നു മു​​​ൻ​​​പ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ മു​​​ത​​​ലാ​​​ളി​​​ത്ത സൗ​​​ഹാ​​​ർ​​​ദ​​​പ​​​ര​​​മാ​​​യ ഉ​​​ദാ​​​രീ​​​ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ക​​​ടു​​​ത്ത ജ​​​ന​​​രോ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.
തൊ​​​ഴി​​​ൽ വി​​​പ​​​ണി​​​യി​​​ൽ വ​​​രു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ളും പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​വും തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ൾ​​​ക്കു ശ​​​ക്ത​​​മാ​​​യ വേ​​​രോ​​​ട്ട​​​മു​​​ള്ള ഫ്രാ​​​ൻ​​​സി​​​ൽ വ​​​ലി​​​യ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​കാ​​​ത്ത​​​തു കാ​​​ര​​​ണം ഇ​​​ത്ത​​​രം നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​തും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​യും വ​​​ന്നു.
ഇ​​​പ്പോ​​​ഴും ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ന​​​ടു​​​വി​​​ലാ​​​ണു ഫ്രാ​​​ൻ​​​സ്. യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മാ നി​​​ര​​​ക്ക് കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ആ​​​ശ്വ​​​സി​​​ക്കാ​​​വു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കു താ​​​ഴ്ന്നി​​​ട്ടി​​​ല്ല. 2015 ന​​​വം​​​ബ​​​റി​​​ൽ പാ​​​രീ​​​സി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴും തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​നെ​​​ല്ലാം പ​​​രി​​​ഹാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് മാ​​​ക്രോ​​​ൺ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ട്ട​​​ത്. ചെ​​​ല​​​വു​​​ചു​​​രു​​​ക്ക​​​ൽ തു​​​ട​​​രു​​​മെ​​​ന്നും, എ​​​ന്നാ​​​ൽ, കോ​​​ർ​​​പ്പ​​​റേ​​​റ്റ് നി​​​കു​​​തി 33 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 25 ശ​​​ത​​​മാ​​​ന​​​മാ​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​വ​​​യി​​​ൽ ചി​​​ല​​​തു മാ​​​ത്രം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ൾ പ്ര​​​തീ​​​ക്ഷി​​​ക്കാം. യൂ​​​റോ​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യ ഭീ​​​ഷ​​​ണി​​​ക​​​ളും നേ​​​രി​​​ടു​​​ന്ന രാ​​​ജ്യം എ​​​ന്ന നി​​​ല​​​യി​​​ൽ, പൊ​​​ലീ​​​സി​​​ന്‍റെ​​​യും സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും സ​​​മീ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​നും അ​​​ദ്ദേ​​​ഹം ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു. ഭീ​​​ക​​​ര​​​രു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്നു.
യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ അം​​​ഗ​​​ത്വ​​​വും യൂ​​​റോ ക​​​റ​​​ൻ​​​സി​​​യും ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഹി​​​ത പ​​​രി​​​ശോ​​​ധ​​​ന​​​യാ​​​യി​​​രു​​​ന്നു മ​​​റീ​​​ൻ ലെ ​​​പെ​​​ന്നി​​​ന്‍റെ പ്ര​​​ധാ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​ങ്കി​​​ൽ, മാ​​​ക്രോ​​​ൺ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും യൂ​​​റോ​​​യ്ക്കു​​​മൊ​​​പ്പം ഉ​​​റ​​​ച്ചു നി​​​ൽ​​​ക്കും എ​​​ന്ന ഉ​​​റ​​​പ്പ് യൂ​​​റോ​​​പ്പി​​​നു ന​​​ൽ​​​കു​​​ന്ന ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല. അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​തി​​​രു​​​ക​​​ളി​​​ല്ലാ​​​ത്ത യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ എ​​​ന്ന് ഒ​​​രു​​​പ​​​ടി കൂ​​​ടി ക​​​ട​​​ന്നു ചി​​​ന്തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു മാ​​​ക്രോ​​​ൺ.
സെ​​​ൻ​​​ട്രി​​​സ്റ്റ് പ്ര​​​തി​​​നി​​​ധി എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ട​​​തി​​​നെ​​​യും വ​​​ല​​​തി​​​നെ​​​യും ഒ​​​ന്നി​​​പ്പി​​​ക്കു​​​ക​​​യ​​​ല്ല, മ​​​റി​​​ച്ച് ഫ്ര​​​ഞ്ച് ജ​​​ന​​​ത​​​യെ ഒ​​​ന്നി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ത​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ബ്രെ​​​ക്സി​​​റ്റ് അ​​​ന​​​ന്ത​​​ര കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ ഒ​​​രു​​​മി​​​ച്ചു നി​​​ർ​​​ത്തു​​​ക എ​​​ന്ന കൂ​​​ടു​​​ത​​​ൽ വി​​​ശാ​​​ല​​​മാ​​​യ ല​​​ക്ഷ്യം ആ ​​​വാ​​​ക്കു​​​ക​​​ളി​​​ൽ ലോ​​​കം കാ​​​ണു​​​ക​​​യും ചെ​​​യ്യു​​​ന്നു.

Share: