സ്‌പോർട്‌സ് കോച്ച്: വാക് ഇൻ- ഇന്റർവ്യൂ

Share:

തിരുവനന്തപുരം: ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ  ദിവസ വേതന അടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു.

ജിംനാസ്റ്റിക്‌സ് (വനിത-1), അത്‌ലറ്റിക്‌സ് (വനിത/ പുരുഷൻ-3), ജൂഡോ (വനിത-1/ പുരുഷൻ-1), ഫുഡ്‌ബോൾ (വനിത-1), റസിലിംങ് (പുരുഷൻ-1) എന്നിങ്ങനെയാണ് ഒഴിവുകൾ.

സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11ന് ഹാജരാകേണ്ടതാണ്.

Share: