സൈനിക സ്കൂളില്‍ പഠിക്കാൻ..

568
0
Share:

തിരുവനന്തപുരം കഴക്കൂട്ടത്തെ സൈനിക സ്കൂളില്‍ ആറ്, ഒമ്പത് ക്ളാസുകളില്‍ പ്രവേശനത്തിനുള്ള പരീക്ഷക്ക് അപേക്ഷിക്കാം.
2017 ജനുവരി എട്ടിനാണ് പരീക്ഷ.

ആറാം ക്ളാസിലേക്ക് ഇപ്പോള്‍ അഞ്ചാം ക്ളാസില്‍ പഠിക്കുന്നവരും 2006 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയ്ക്ക് ജനിച്ചവരുമായവര്‍ക്ക് അപേക്ഷിക്കാം.
ഒമ്പതാം ക്ളാസിലേക്ക് ഇപ്പോള്‍ എട്ടാം ക്ളാസില്‍ പഠിക്കുന്നവരും 2003 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും ഇടയ്ക്ക് ജനിച്ചവരുമായവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷാഫോറവും പ്രോസ്പെക്ടസും www.sainikschooltvm.nic.in വെബ്സൈറ്റില്‍ നിന്നും ഒക്ടോബര്‍ 17മുതല്‍ ഡൌണ്‍ലോഡു ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും ഫീസിനുള്ള ഡിഡിയും സഹിതം നവംബര്‍ 30വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ : www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും .

Share: