യു.സി.ഐ.എല്‍ അപേക്ഷ ക്ഷണിച്ചു: 136 ഒഴിവുകള്‍

Share:

ബിരുദം, പത്താം ക്‌ളാസ് പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (യു.സി.ഐ.എല്‍) അവസരം.
ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, മൈനിങ് മേറ്റ്, ബോയിലര്‍ കം കംപ്രെസര്‍ അറ്റന്‍ഡന്റ്, വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍, ബ്ലാസ്റ്റര്‍, അപ്രന്റിസ്, എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ആകെ 136 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ ucil.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

2020 ഏപ്രില്‍ 30-ന് മുന്‍പ് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.uraniumcorp.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ജൂണ്‍ 22

Tagsucil
Share: