സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

തിരുവനന്തപുരം: കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം.സി.എ അല്ലെങ്കിൽ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് ആൻറ് എൻജിനിയറിങ് / ഇൻഫർമേഷൻ ടെക്നോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാവണം.
സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെൻറ്, നെറ്റ് വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടറിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡാറ്റാബേസ് / സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവർത്തി പരിചയം അഭികാമ്യം.
വേതനം.: പ്രതിമാസം 28,100 രൂപ
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 27 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം പൂജപ്പുരയിലെ സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻറെ മുഖ്യ ഓഫീസിൽ നേരിട്ട് എത്തണം.




