സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

Share:

തിരുവനന്തപുരം:  വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ  https://det.kerala.gov.in/images/Orders/DT_1355_2023_A6_04_03_2024.pdf ) ലഭ്യമാണ്.
നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം.

Share: