സപ്ലിമെൻററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട് : മലമ്പുഴ ഗവ. വനിത ഐ.ടി.ഐയില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് (എ ഐ ടി ടി) ലെഫ്റ്റ് ഓവര്‍/സപ്ലിമെൻററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2021-2023 സെഷനില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികളില്‍ നിന്നും, 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ പ്രവേശനം നേടിയ ഒരു വര്‍ഷ/ഒന്നാം വര്‍ഷ/രണ്ട് വര്‍ഷ ട്രേഡുകളില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട റെഗുലര്‍/പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കും.
കൂടാതെ, ഇതേ കാലയളവിലെ ലെഫ്റ്റ് ഓവര്‍ ട്രെയിനികള്‍ക്കും പ്രാക്ടിക്കല്‍, ട്രേഡ് തിയറി, സി.ബി.ടി. (സി ബി ടി) ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ പങ്കെടുക്കുന്നതിനും അപേക്ഷിക്കാം.
താല്‍പ്പര്യമുള്ള അപേക്ഷകര്‍ ഡിസംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് മുന്‍പായി ഓഫീസില്‍ അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0491-2815181






