അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

156
0
Share:

കാസർഗോഡ് : വിമുക്ത ഭടന്മാരുടെ തൊഴിലധിഷ്ടിത, പ്രവര്‍ത്തിപര, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് സൈനീക ക്ഷേമ വകുപ്പിൻറെ അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാന പരിധി ഇല്ല.

അപേക്ഷകള്‍ സര്‍വ്വീസ് പ്ലസ് പ്ലാറ്റ് ഫോ മില്‍ (serviceonline.gov.in/kerala ) ഡിസംബര്‍ 20 നകം സമര്‍പ്പിക്കാം. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്ത് പ്രിൻറ് ഔട്ട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍ – 04994 256860.

Share: