സപ്പോർട്ടിംഗ് എൻജിനീയർ ഒഴിവ്

തിരുവനന്തപുരം: ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സപ്പോർട്ടിംഗ് എൻജിനീയർമാരുടെ രണ്ട് ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രായപരിധി: 35 വയസ്
യോഗ്യത: ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐടി), എം.സി.എ / എം.എസ് .സി കംപ്യൂട്ടർ സയൻസ്/ എം. എസ്. സി ഐടി എന്നിവ
താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം ഫെബ്രുവരി 22 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.