വ്യോ​​മ​​സേ​​നയിൽ അവസരം

Share:

വ്യോ​​മ​​സേ​​ന​​യു​​ടെ ഫ്ളൈ​​യിം​​ഗ് ബ്രാ​​ഞ്ചു​​ക​​ളി​​ൽ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​വ​​സ​​രം. 2015 മേ​യ് 21 നോ ​അ​തി​നു​ശേ​ഷ​മോ എ​ൻ​സി​സി എ​യ​ർ​വിം​ഗ് സീ​നി​യ​ർ ഡി​വി​ഷ​ൻ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​വ​ർ​ക്കു മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​വൂ.

യോ​ഗ്യ​ത- 60 ശ​മ​താ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും ബി​രു​ദം. പ്ല​സ്ടു ത​ല​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് എ​ന്നി​വ പ​ഠി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​ഇ/​ബി​ടെ​ക് യോ​ഗ്യ​ത.

എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നീ​​യ​​ർ(​​ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്): കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ എ​​ന്നി​​വ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യേ​​ഴ്സ് ന​​ട​​ത്തു​​ന്ന ഗ്രാ​​ജു​​വേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷാ ജ​​യം.

എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​ർ(​​മെ​​ക്കാ​​നി​​ക്ക​​ൽ)- കു​​റ​​ഞ്ഞ​​തു മൊ​​ത്തം 60% മാ​​ർ​​ക്കോ​​ടെ നാ​​ലു വ​​ർ​​ഷ​​ത്തെ ബി​​രു​​ദം അ​​ല്ലെ​​ങ്കി​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ഓ​​ഫ് എ​​ൻ​​ജി​​നീ​​യേ​​ഴ്സ്(​​ഇ​​ന്ത്യ)​​ന​​ട​​ത്തു​​ന്ന അ​​സോ​​ഷ്യേ​​റ്റ് മെം​​ബ​​ർ​​ഷി​​പ്പ് പ​​രീ​​ക്ഷ/ എ​​യ്റോ​​നോ​​ട്ടി​​ക്ക​​ൽ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യു​​ടെ എ​​യും ബി​​യും സെ​​ക്ഷ​​നു​​ക​​ളി​​ൽ ജ​​യം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് രീ​​തി- തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കൊ​​ച്ചി​​യി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്.​​കൂടുതൽ വിവരങ്ങൾ ക്ക് www.careerairforce.nic.in എന്ന സ​​ന്ദ​​ർ​​ശി​​ക്കു​​ക.

ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 15.

Share: