ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Share:

കേരള ലോകായുക്തയില്‍ ടൈപ്പിസ്റ്റ് (20000-45800), റെക്കോര്‍ഡ് കീപ്പര്‍ (17000-37500), കോര്‍ട്ട് കീപ്പര്‍ (17000-37500),ഓഫീസ് അറ്റന്‍ഡന്റ് (16500-35700) തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍ പാര്‍ട്ട് ഒന്ന് സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ സെപ്തംബര്‍ 15 നകം രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം -= 33 എന്ന വിലാസത്തില്‍ ലഭിക്കണം.

Share: