ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു

ആലപ്പുഴഃ കാവാലം ഗ്രാമപഞ്ചായത്ത് നിവാസികളായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും ലാപ്ടോപ്പിനായി അപേക്ഷ ക്ഷണിച്ചു.
ബിരുദ, ബിരുദാനന്തര ബിരുദ, മെഡിക്കല്‍, എഞ്ചിനീയറിംഗ് , പോളിടെക്നിക് ഡിപ്ലോമ എന്നിവയ്ക്ക് 2025-26 അധ്യയന വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുമ്പ് ഈ ആനുകൂല്യം ലഭിച്ചവര്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
സമുദായ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സ്ഥാപന മേധാവി നല്കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നീ രേഖകളുമായി നവംബര്‍ 29 വൈകിട്ട് നാല് മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുക.
ഫോണ്‍: 0477 – 2747240.





