‘യോഗ ‘ സയൻസിൽ ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, ഒരു വർഷക്കാലത്തേക്കുള്ള നോണ്‍ റസിഡൻഷ്യൽ റെഗുലർ കോഴ്സായ യോഗ ഡിപ്ലോമയ്ക്ക് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യാ ഗവണ്മെന്റ് ആയുഷ് മന്ത്രാലയത്തിനു കീഴിലെ ഒരു സ്വയംഭരണ സ്ഥാപനമാണ് , മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ.
യോഗ്യത : കുറഞ്ഞത് 50 ശതമാനം മാർക്കാടെ അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദം. (പട്ടികജാതി/പട്ടികവർഗ/ഒബിസിക്കാർക്ക് 45 ശതമാനം )
പ്രായപരിധി : 2017 ഓഗസ്റ്റ് ഒന്നിന് 30 വയസിൽ താഴെ. (സർവീസിൽ ഇരിക്കുന്ന അപേക്ഷകർക്ക് ഡെപ്യൂട്ടേഷനിലൂടെ കോഴ്സിന് ചേരുന്നതിന് 10 വർഷത്തെ വയസിളവ് നൽകും.)
സീറ്റുകളുടെ എണ്ണം : 120 (ജനറൽ -60, ഒബിസി – 33, എസ്സി 18, എസ്ടി -9) ഇതിനു പുറമേ 12 സ്പെഷൽ കാറ്റഗറി സീറ്റുകൾ ഉണ്ടായിരിക്കും.
തെരഞ്ഞെടുപ്പ് : യോഗ്യതാബിരുദത്തിലെ മെരിറ്റ് കം റിസർവേഷൻ അടിസ്ഥാനത്തിൽ.
ഫെലോഷിപ്പ്, ഹോസ്റ്റൽ സബ്സിഡി, കാഷ് റിവാഡ് : ഫെലോഷിപ്പ് – നാല്, ഹോസ്റ്റൽ സബ്സിഡി (പരമാവധി 24), കാഷ് അവാർഡ് (സമർഥരായ 12 വിദ്യാർഥികൾക്ക്) എന്നിവ ഉണ്ടായിരിക്കും.
അപേക്ഷാഫോറവും അഡ്മിഷൻ ബ്രോഷറും എംഡിഎൻഐവൈയുടെ ഓഫീസിൽനിന്നു പ്രവൃത്തി ദിവസം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ 500 രൂപ പണമായി/ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയുടെ പേരിലുള്ള ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് നൽകി വാങ്ങാം.
500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റ് അയച്ചാൽ തപാലിലും ലഭിക്കും.
അപേക്ഷാഫോറവും അഡ്മിഷൻ ബ്രോഷറും വെബ്സൈറ്റിൽനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 4 .
കൂടുതൽ വിവരങ്ങൾ: www.yogamdniy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഫോണ്‍ : 011-23714733.