സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്സില്‍ എംഎ: അപേക്ഷ ക്ഷണിച്ചു

Share:

തി​രു​വ​ന​ന്ത​പു​ര​ത്തെ സെ​ന്‍റ​ർ ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ് (സി​ഡി​എ​സ്). ന​ട​ത്തു​ന്ന അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് എം​എ കോ​ഴ്സി​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.നാ​ലു സെ​മ​സ്റ്റ​റാ​യി ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ്
ജൂ​ലൈ 26 ന് ​ആ​രം​ഭി​ക്കും. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ന്യൂ​ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദ​മാ​ണു ന​ൽ​കു​ക.
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 40 ശ​ത​മാ​നം മാ​ർ​ക്കു മ​തി. മേ​യ് 20 ന് ​തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, പൂ​ന, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രവേശനം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ബി​എ ഇ​ക്ക​ണോ​മി​ക്സ് സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തും ദേ​ശീ​യ, അ​ന്ത​ർദേ​ശീ​യ സാ​ന്പ​ത്തി​ക സ്ഥി​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​തു​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗട്ടു ബ​ന്ധ​പ്പെട്ട രേ​ഖ​ക​ളും സി​ഡി​എ​സിന്‍റെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു മാ​റാ​വു​ന്ന 300 രൂ​പ​യു​ടെ ഡി​ഡി​ സ​ഹി​തം ഏ​പ്രി​ൽ 11 ന​കം ല​ഭി​ക്ക​ണം.

കൂടുതൽ വിവരങ്ങൾ http://cds.edu എന്ന വെബ് സൈറ്റിൽ ലഭിക്കും
ഫോ​ണ്‍: 471 – 2774253/4.

Share: