പ്രേം നസീർ.

1510
0
Share:

നിരവധി വേഷപകർച്ചകളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന പ്രേം നസീർ. മലയാളസിനിമയുടെ ചരിത്രത്തിലെ ഒരേയൊരു നിത്യഹരിത നായകനായ നസീര്‍. അവതരിപ്പിച്ച കഥാപാത്രങ്ങളും അദ്ദേഹത്തിലെ മനുഷ്യത്വവും ഇന്നും മലയാളി മനസ്സിൽ പച്ചപിടിച്ചു നില്ക്കുന്നു .എന്നതുതന്നെയാണ്‌ പ്രേംനസീറിന്‌ മലയാളം നല്‍കിയ ഏറ്റവും വലിയ സ്‌മാരകം.

1925 ഏപ്രില്‍ 25 നാണ്‌ ചിറയിന്‍കീഴ്‌ അക്കോട്‌ ഷാഹുല്‍ ഹമീദിന്റെയും അസുമ ബിവിയുടെയും മകനായി അബ്ദുള്‍ഖാദര്‍ ജനിച്ചത്‌. രണ്‌ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ്‌ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രേംനസീര്‍ എന്ന പേര്‌ അദേഹത്തിനു നല്‍കിയത്‌. 1952 ല്‍ മരുമകള്‍ എന്ന സിനിമയിലൂടെയാണ്‌ അദ്ദേഹം ചലച്ചിത്രരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. അറുനൂറിലേറെ മലയാള ചലച്ചിത്രത്തിലും മുപ്പത്തിയേഴ്‌ തമിഴ്‌ ചിത്രത്തിലും ഏഴു തെലുങ്ക്‌ ചിത്രത്തിലും രണ്‌ട്‌ കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്‌ട്‌. ഏറ്റവും കൂടുതല്‍ നായകനായി സിനിമകളില്‍ അഭിനയിച്ചതിന്റെ ഗിന്നസ്‌ റെക്കോഡ്‌ നസീറിന്റെ പേരിലാണ്‌.

ധ്വനിയാണ്‌ അദേഹത്തിന്റെ അവസാന ചിത്രം. ചലച്ചിത്രരംഗത്തെ സമഗ്രസംഭവാനകള്‍ പരിഗണിച്ച്‌ പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നസീറിന്‌ ലഭിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ്‌ പ്രേം നസീര്‍ പുരസ്‌കാരം 1992 ല്‍ ഏര്‍പ്പെടുത്തിയത്‌. ഇന്ത്യന്‍ സിനിമയുടെ അദ്‌ഭുതമായി ആരാധകവൃന്ദത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴും തന്നിലെ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും കൈമോശം വരാതെ നോക്കിയിരുന്ന മഹാപ്രതിഭയായിരുന്ന പ്രേംനസീര്‍.

Share: