പി എസ് സി എന്തിനു് കളവ് പറയണം?

525
0
Share:

കേരളാ പി.എസ്‌സി യുടെ രജത ജുബിലി പ്രമാണിച്ച് പി.എസ്‌സി ഇറക്കിയ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക പത്രം ‘പി എസ് സി ബുള്ളടിന്‍’ വിശേഷാല്‍ പതിപ്പ് ഈയിടെയാണ് കാണാൻ കഴിഞ്ഞത്. അതിൽ പറഞ്ഞിട്ടുള്ള ചില കള്ളത്തരങ്ങൾ എന്തിനു് വേണ്ടിയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത് കൊണ്ടാണ് ഈ കുറിപ്പ്.
കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ മുന്നില്കണ്ടുകൊണ്ട്‌ മലയാളത്തിൽ ആദ്യമായി ഒരു ‘കരിയർ ഗൈഡൻസ് ‘ പ്രസിദ്ധീകരണം ഉണ്ടാകുന്നത് 1984 ഓഗസ്റ്റ് ഒന്നിനാണ്. ‘കരിയർ മാഗസിൻ’.
അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ , പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ , കൊല്ലം പബ്ലിക്‌ ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ പ്രമുഖ വ്യവസായി കെ രവീന്ദ്രനാഥൻ നായർക്ക്‌ ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു. എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്നത്തെ പത്രങ്ങളിൽ അത് വലിയ വാർത്തയായി അച്ചടിച്ച്‌ വരികയും ചെയ്തു.
മലയാളത്തിലെ ആദ്യ തൊഴിൽ – മാര്ഗ്ഗ ദർശന പ്രസിദ്ധീകരണമായി ആദ്യകാലം മുതൽ അതിൽ എഴുതുന്ന ഡോ. സുകുമാർ അഴീക്കോട്, ഡോ. എം വി പൈലി , ബി എസ് വാരിയർ , എൻ വി കൃഷ്ണവാരിയർ , പന്തളം സുധാകരൻ , ഡോ . ശ്രീനിവാസൻ , നൂറനാട് ഹനീഫ് തുടങ്ങിയവർ സമ്മതിച്ചിട്ടുമുണ്ട്.
അന്നത്തെ പി എസ് സി ചെയറമാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് കരിയർ മാഗസിന്റെ പതിനേഴാം വാർഷിക പതിപ്പിൽ ഇങ്ങനെ എഴുതി: ‘1984 ൽ പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ ഈ വിഭാഗത്തിൽ വേറെ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നില്ല എന്നുള്ളത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഈ വിഭാഗം പ്രസിദ്ധീകരണത്തിലെ പ്രവണതയുടെ സ്രഷ്ടാവായി കരിയർ മാഗസിൻ മുന്നിൽ നിൽക്കുന്നു’.
കരിയർ മാഗസിൻ പ്രസിദ്ധീകരിച് ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞ് 1985 നവംബർ 4 നാണ് പി എസ് സി ബുള്ളറ്റിൻ പുറത്തിറങ്ങുന്നത്. 1984 ഓഗസ്റ്റ് 1 ന് കരിയർ മാഗസിൻ പ്രകാശനം ചെയ്ത അന്നത്തെ കേരള മുഖ്യമന്ത്രി കെ കരുണാകരൻ, അന്ന് പി എസ് അംഗമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ പി എസ് സി ബുള്ളറ്റിൻ പ്രകാശനം ചെയ്തു. അക്കാരണം കൊണ്ട് , പി എസ് സി ബുള്ളറ്റിൻ ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണ മാകുമോ?
പി എസ് സി ബുള്ളറ്റിനിൽ അന്നത്തെ പി എസ് സി ചെയർമാൻ പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ് ,’ പി എസ് സി ബുള്ളറ്റിൻ, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം’ എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നത് ശുദ്ധ കള്ളത്തരമാണ് : ‘പി എസ് സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിന്റെ ഇരുപത്തഞ്ച് വർഷം പിന്നിടുകയാണ്. അതിന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്ന സമയത്ത് ഇതുപോലുള്ള ഒരു പ്രസിദ്ധീകരണം നിലവിലുണ്ടായിരുന്നില്ല. ഉദ്യോഗാര്ധികൾ അറിയേണ്ട കാര്യങ്ങൾ അവരില എത്തിക്കാൻ പറ്റിയ ഒരു പ്രസിധീകരണമാണ് അന്ന് ഭാവനയിൽ ഉണ്ടായിരുന്നതും …’ ( ആരുടെ? – അദ്ദേഹം ചെയർമാനായിരുന്നപ്പോൾ കരിയർ മാഗസിനിൽ തന്റെ അഭിമുഖം അച്ചടിച്ചുവന്ന കാര്യം പോലും പാവം മറന്നുപോയി! )
പി എസ് സി ബുള്ളറ്റിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ എൻ സന്ദീപ്‌ എഴുതിയ ‘ പി എസ് സി ബുള്ളറ്റിന്റെ ചരിത്രം’ എന്ന ലേഖനതിലുമുണ്ട് ഈ അവകാശവാദം : കേരളത്തിലെ കരിയർ പ്രസിദ്ധീകരണങ്ങളുടെ അഗ്രഗാമിയായ പി എസ് സി ബുള്ളറ്റിന്റെ പിറവി’. – എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്.
1970 കളിൽ ബാലരമയിലും ബാലയുഗതിലും തളിരിലും എഴുതിത്തുടങ്ങിയ കാലം.
73 ൽ കൊല്ലം ഫാത്തിമ കോളേജിൽ വെച്ചാണ് ആദ്യമായി ‘കൊമ്പറ്റിഷൻ സക്സസ് റിവ്യു ‘ കാണുന്നത്. അന്ന് മനസ്സിൽ മൊട്ടിട്ട ആശയമാണ് മലയാളത്തിൽ അത്തരമൊരു പ്രസിദ്ധീകരണം. അക്കാലത്ത് ജനയുഗതിലും മനോരമയിലും സിനിരമയിലും കേരളരാജ്യത്തിലും മാതൃഭൂമിയിലും ധാരാളം എഴുതി. കാംബിശ്ശേരിയും തെങ്ങമവും വൈക്കവും എൻ വിയും തോപ്പിൽ ഭാസി യുമൊക്കെ ഗുരുക്കന്മാരായി.
കാക്കനാടനും വി ബി സിയും സുരേഷും സി ആർ രാമചന്ദ്രനുമൊക്കെ സുഹൃത്തുക്കളായി.
പഠിത്തം കഴിഞ്ഞപ്പോൾ തെങ്ങമം ജനയുഗത്തിൽ ജോലിക്ക് വിളിച്ചു. ശുദ്ധ കമ്മ്യുണിസ്റ്റ്‌ അല്ലാത്തത് കൊണ്ട് പാർട്ടിക്കാർ തടഞ്ഞു.
സ്വന്തമായി പത്രം തുടങ്ങാൻ തെങ്ങമം നിര്ബന്ധിച്ചു. തെങ്ങമം ചെല്ലപ്പന്റെ പ്രസ്സിന്റെ പേരിൽ ഡികളറേഷൻ നല്കി.
‘കരിയർ മാഗസിൻ’
തോപ്പിൽ ഭാസി ‘മലയാളനാടി’ൽ സബ് എഡിറ്റർ ആക്കി. എൺപതിൽ.
എസ് കെ നായർ അന്തരിച്ചപ്പോൾ ‘മധുരം’ ഏറ്റെടുത്തു.
1984 ൽ ‘കരിയർ മാഗസിൻ’ ആരംഭിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും.
1985 ൽ -പി എസ് സി ബുള്ളറ്റിൻ. പിന്നെ 17 പ്രസിദ്ധീകരണങ്ങൾ.
‘കരിയർ മാഗസിൻ, ചരിത്രമാണെന്ന് പി എൻ പണിക്കരും സുകുമാർ അഴിക്കോടും ജോർജ് ഓണക്കൂരും കാക്കനാടനും ഒക്കെ പറഞ്ഞു.
2000 -ൽ ഓൺലൈൻ പത്രം
2006 ൽ ദുബായ് എഡിഷൻ
2014 ൽ വീക് ലി ന്യൂസ്‌ പേപ്പർ .
ഇപ്പോൾ ഓൺലൈൻ പത്രം , www.careermagazine.in ഡിജിറ്റൽ ന്യൂസ്‌ പേപ്പർ

ചരിത്രത്തിൽ പോലും കള്ളന്മ്മാർ !!!
പി എസ് സി എന്തിനു് കളവ് പറയണം?
—————————————————————————————————
*ചിത്രം: 1984- ഓഗസ്റ്റ്‌ 1 നു അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ , വ്യവസായി കെ.രവീന്ദ്രനാഥൻ നായർക്ക് ആദ്യ പ്രതി നല്കി കരിയർ മാഗസിൻ പ്രകാശനം ചെയ്യുന്നു. തെങ്ങമം ബാലകൃഷ്ണൻ, രാജൻ പി. തൊടിയൂർ എന്നിവർ സമീപം.
http://pscbulletin.com/psc-bulletin-special-book-download-link-1541.htm

Share: