പി എസ് സി അപേക്ഷ സമർപ്പിക്കുന്ന രീതി :
ഒറ്റത്തവണ രജിസ്‌ട്രേഷൻ
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User Id യും Password ഉം ഉപയോഗിച്ച് Login ചെയ്ത ശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘Apply Now‘ൽ മാത്രം Click ചെയ്യേണ്ടതാണ്.
ഫോട്ടോ സംബന്ധിച്ച നിർദ്ദശങ്ങൾ:
ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ പരീക്ഷാർത്ഥികൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:
1. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2010 നോ അതി നു ശേഷമോ എടുത്തതായിരിക്കണം. ഫോട്ടോയിൽ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം / പതിച്ചിരിക്കണം.
2. പരീക്ഷാർത്ഥിയുടെ മുഖവും തോളുകളുടെ മുകൾഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള പാസ്‌പോർട്ട് സൈസിലുള്ള കളർ/ബ്ലാക്ക് & വൈറ്റ് ഫോട്ടോയായിരിക്കണം.
3. വെളുത്തതോ ഇളം നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ച് എടുത്ത ഫോട്ടോയായിരിക്കണം.
4. മുഖം നേരെയും പൂർണ്ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്ത് പതിഞ്ഞിരിക്കണം.
5. കണ്ണുകൾ വ്യക്തമായി കാണത്തക്ക വിധത്തിലായിരിക്കണം.
6. അപലോഡ് ചെയ്യുന്ന ഫോട്ടോകൾ 200 പിക്‌സെൽ ഉം 150 പിക്‌സെൽ ഉള്ളതും JPG ഫോർമാറ്റിലുള്ളതും 30 KB ഫയൽ സൈസിൽ അധികരിക്കാത്തതുമായിരിക്കണം.
7. സൺഗ്ലാസ്, തൊപ്പി എന്നിവ ധരിച്ച് എടുത്തതും മുഖത്തിന്റെ ഒരു വശംമാത്രം കാണത്തക്കവിധമുള്ളതും മുഖം വ്യക്തമല്ലാത്തതുമായ ഫോട്ടോകൾ സ്വീകാര്യമല്ല.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും .
അപേക്ഷാഫീസ് :
അപേക്ഷ ഫീസ് നൽകേണ്ടതില്ല. ആവശ്യമെങ്കിൽ രജിസ്‌ട്രേഷൻ കാർഡ് Link Click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർത്ഥികയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ Profile ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തേണ്ടതാണ്.
യുസർ ഐ ഡി :
കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷനു മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
അഡ്മിഷൻ ടിക്കറ്റ് :
തിരഞ്ഞെടുപ്പിന് എഴുത്തുപരീക്ഷ / ഒ എം ആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഓൺലൈൻ സംവിധാനത്തിൽ കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റിലൂടെ നൽകുന്നതും ഉദ്യോഗാർഥികൾ ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കേണ്ടതുമാണ്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷവും , രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
പരീക്ഷ എഴുതുന്നതിനായി , അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തിയതി പരീക്ഷ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. 15 ദിവസത്തിനുള്ളിൽ ഡൗൺലോഡ് ചെയ്ത് പ്രിൻറ് ഔട്ട് എടുക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് മാത്രമേ പരീക്ഷ എഴുതാൻ അനുവാദം ലഭിക്കൂ.