പാദരക്ഷാ നിര്‍മാണ-വിപണന വ്യവസായം

529
0
Share:

കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിയും വിപുലമായ തൊഴിലവസരങ്ങളൊരുക്കിയും പാദരക്ഷാ നിര്‍മാണ-വിപണന വ്യവസായം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിര്‍ണായകമാവുന്നു. പ്രതിവര്‍ഷം 25 ശതമാനത്തിലേറെ വ്യവസായിക വളര്‍ച്ചയാണ് ഫൂട്വെയര്‍ ഇന്‍ഡസ്ട്രിയിലുള്ളത്. ഇന്ത്യക്ക് പുറമെ പാദരക്ഷ നിര്‍മാണ വ്യവസായത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളാണ് ഇറ്റലി, ജര്‍മനി, ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഹോങ്കോങ്, സ്പെയിന്‍, നെതലര്‍ലന്‍ഡ്സ്, ബല്‍ജിയം എന്നിവ. ഫൂട്വെയര്‍-ലതര്‍ ഉല്‍പന്നങ്ങളുടെ റീട്ടെയില്‍ വിപണന മേഖലയും ഇന്ത്യയില്‍ വളര്‍ച്ചയുടെ പാതയിലാണ്. ഫൂട്വെയര്‍ ഡിസൈന്‍, പ്രൊഡക്ഷന്‍ മാര്‍ക്കറ്റിങ്, മെര്‍ക്കന്‍ സൈഡിങ്, ഫൂട്വെയര്‍ റീട്ടെയില്‍ ഓപറേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മുന്‍നിര സ്ഥാപനങ്ങളില്‍നിന്ന് ബിരുദ-ബിരുദാനന്തര ബിരുദ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ടെക്നോ-മാനേജ്മെന്‍റ് പ്രഫഷനലുകള്‍ക്ക് ഇനിയും ഈ മേഖലകളില്‍ തൊഴില്‍സാധ്യതകളേറെയാണ്.
ഫൂട്ട്വെയര്‍ ഫാഷന്‍ ഡിസൈനര്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (മാനേജ്മെന്‍റ് സ്പെഷലിസ്റ്റ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ്, ക്വാളിറ്റി മാനേജര്‍ തുടങ്ങിയ തൊഴിലവസരങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും ലഭ്യമാകും.
പഠനാവസരം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ 1985ല്‍ നോയ്ഡയില്‍ സ്ഥാപിക്കപ്പെട്ട ഫൂട്വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (എഫ്.ഡി.ഡി.ഐ) ബി.എസ്സി, എം.എസ്സി കോഴ്സുകളില്‍ പഠനപരിശീലനങ്ങള്‍ നല്‍കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം.
ഇന്ദിര ഗാന്ധി ഓപണ്‍ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സുകള്‍ നടത്തുന്നത്. വിദൂര വിദ്യാഭ്യാസ മാതൃകയിലാണ് തിയറി ക്ളാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. എഫ്.ഡി.ഡിക്ക് നോയ്ഡക്ക് പുറമെ ഫര്‍സത് ഗഞ്ച് (ലഖ്നോവിന് സമീപം), കൊല്‍ക്കത്ത, ചെന്നൈ, റോഹ്തക്, ചിന്ത്വാര, ജോധ്പൂര്‍, ഗുണ, പട്ന, ചണ്ഡിഗഡ്, അങ്കലേശ്വന്‍ (ഗുജറാത്ത്), ഹൈദരാബാദ് എന്നിവിടങ്ങളിലും അക്കാദമിക് കാമ്പസുകളുണ്ട്.
ഫൂട്വെയര്‍ ഡിസൈന്‍ പ്രൊഡക്ഷന്‍ റീട്ടെയില്‍ ഫാഷന്‍ മെര്‍ക്കന്‍സൈഡ്, ലതര്‍ അക്സസറി ഡിസൈന്‍ എന്നിവയില്‍ മൂന്നുവര്‍ഷത്തെ ബി.എസ്സി കോഴ്സുകളും ഫൂട്വെയര്‍ ഡിസൈന്‍ പ്രൊഡക്ഷന്‍, റീട്ടെയില്‍ ഫാഷന്‍ മെര്‍ക്കന്‍ഡൈസ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍, മാനുഫാക്ചറിങ് (CAD/CAM) എന്നിവയില്‍ രണ്ടുവര്‍ഷത്തെ എം.എസ്സി കോഴ്സുകളും എഫ്.ഡി.ഡി.ഐ ഈ കാമ്പസുകളിലായി നടത്തിവരുന്നു.
പഠിച്ചിറങ്ങുന്നവര്‍ക്ക് നൂറുമേനി തൊഴിലുറപ്പാക്കാനാവുമെന്നതാണ് എഫ്.ഡി.ഡിയുടെ സവിശേഷത. മികച്ച പഠനസൗകര്യങ്ങളാണ് കാമ്പസുകളിലുള്ളത്. കോഴ്സുകളും സീറ്റുകളും: ബി.എസ്സി ഫൂട്വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ പ്ളസ് ടു വിജയിച്ചവര്‍ക്കും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്. ലഭ്യമായ സീറ്റുകള്‍-നോയ്ഡ കാമ്പസ് (60), ചെന്നൈ (60), കൊല്‍ക്കത്ത (30), രോഹ്തക് (60), ജോധ്പൂര്‍ (30), ഫര്‍സത്ഗഞ്ച് (60), ചിന്ത്വാര (60), ഗുണ (60), ഹൈദരാബാദ് (60), അങ്കലേശ്വര്‍ (60), പട്ന (60), ചണ്ഡിഗഡ് (60). എം.എസ്സി ഫൂട്വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍-ഏതെങ്കിലും ഡിസിപ്ളിനില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ലഭ്യമായ സീറ്റുകള്‍-നോയ്ഡ (60), ചെന്നൈ (30), കൊല്‍ക്കത്ത (30), രോഹ്തക് (30), ജോധ്പൂര്‍ (30), ഫര്‍സത്ഗഞ്ച് (30), ചിന്ത്വാര (30).ബി.എസ്സി റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍സൈഡ്-പ്ളസ് ടു ജയിച്ചവര്‍ക്കും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 25. ലഭ്യമായ സീറ്റുകള്‍-നോയ്ഡ (60), ചെന്നൈ (60), കൊല്‍ക്കത്ത (30), രോഹ്തക് (60), ജോധ്പൂര്‍ (60), ഫര്‍സത്ഗഞ്ച് (60), ചിന്ത്വാര (60), ഗുണ (30), ഹൈദരാബാദ് (30), അങ്കലേശ്വര്‍ (30), പട്ന (30), ചണ്ഡിഗഡ് (30). എം.എസ്സി റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍സൈഡ്-ഏതെങ്കിലും ഡിസിപ്ളിനില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ലഭ്യമായ സീറ്റുകള്‍-നോയ്ഡ (60), ചെന്നൈ (30), കൊല്‍ക്കത്ത (30), രോഹ്തക് (30), ജോധ്പൂര്‍ (30), ഫര്‍സത് ഗഞ്ച് (30), ചിന്ത്വാര (30). ബി.എസ്സി ഫാഷന്‍ ലതര്‍ അക്സസറി ഡിസൈന്‍ -പ്ളസ് ടു ജയിച്ചവര്‍ക്കും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 25 വയസ്സ്. ലഭ്യമായ സീറ്റുകള്‍-നോയ്ഡ (60), കൊല്‍ക്കത്ത (30), ഫര്‍സത്ഗഞ്ച് (30). എം.എസ്സി ക്രിയേറ്റിവ് ഡിസൈന്‍ ആന്‍ഡ് CAD/CAM ഏതെങ്കിലും ഡിസിപ്ളിനില്‍ ബിരുദമുള്ളവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ലഭ്യമായ സീറ്റുകള്‍ -നോയ്ഡ കാമ്പസ് (30). അപേക്ഷ ഇപ്പോള്‍ അപേക്ഷ ഓണ്‍ലൈനായി www.fddindia.com എന്ന വെബ്സൈറ്റിലൂടെ ജൂലൈ 25 വരെ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ദേശീയതലത്തില്‍ 2016 ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ആഗസ്റ്റ് എട്ടിന് ഫലപ്രഖ്യാപനമുണ്ടാകും. ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ കൗണ്‍സലിങ് ആഗസ്റ്റ് 12, 13 തീയതികളിലായി നടക്കും. കോഴ്സുകള്‍ 2016 ആഗസ്റ്റ് 22ന് ആരംഭിക്കും. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് ‘ഇഗ്നോ’ ആണ്. പഠനവിഷയങ്ങള്‍, കോഴ്സ് ഫീസ്, എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങള്‍ എന്നിവ www.fddindia.com എന്ന വെബ്സൈറ്റിലുണ്ട്. തൊഴില്‍ സാധ്യത നൂറുശതമാനം പ്ളേസ്മെന്‍റ് റെക്കോഡാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. പ്രമുഖ ഇന്ത്യന്‍-ബഹുരാഷ്ട്ര കമ്പനികളിലായി വര്‍ഷം തോറും 1800 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. ഫൂട്വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷനില്‍ പഠനം പൂര്‍ത്തിയാവുന്നവര്‍ക്ക് ഫൂട്വെയര്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ആന്‍ഡ് പ്ളാനിങ്, ക്വാളിറ്റി, പ്രൊഡക്ട് ഡവലപ്മെന്‍റ് തുടങ്ങിയ വിഭാഗങ്ങളില്‍ തൊഴിലവസരം ലഭിക്കും. ക്രിയേറ്റിവ് ഡിസൈന്‍ CAD/CAM പഠിച്ചിറങ്ങുന്നവര്‍ക്ക് ഫൂടവെയര്‍, ലതര്‍ വ്യവസായ മേഖലയില്‍ ഡിസൈനര്‍, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍, ഡെവലപ്പര്‍, CAD/CAM സ്പെഷലിസ്റ്റ് ഫാഷന്‍ ട്രെന്‍ഡ് ഫോര്‍ക്കാസ്റ്റര്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്‍റ് ജോലികള്‍ ലഭ്യമാകും. റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മെര്‍ക്കന്‍സൈഡ് പഠിച്ചിറങ്ങുന്നവര്‍ക്ക് റീട്ടെയില്‍ ഓപറേഷന്‍ മാനേജര്‍, ഫ്ളോര്‍ മാനേജര്‍, ഇ-കോമേഴ്സ് ബിസിനസ് മാനേജര്‍ തുടങ്ങിയ ജോലികളില്‍ പ്രവേശിക്കാം. ഫാഷന്‍ ലതര്‍ അക്സസറി ഡിസൈന്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്, മെര്‍ക്കന്‍ഡൈസര്‍ തുടങ്ങിയ ജോലികള്‍ ലഭിക്കും.

Share: