പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി

Share:

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ജില്ല പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി പ്രകാരം നാലാം ക്ലാസ് വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം അഞ്ചാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിംഗ് സൗകര്യമുള്ള സ്‌കൂളുകളിലാണ് പ്രവേശനം ലഭിക്കുക. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ്, പുസ്തകം, നോട്ട് ബുക്ക്, പഠനോപകരണങ്ങള്‍, താമസ സൗകര്യം, ഭക്ഷണ ചെലവ്, പ്രത്യേക ട്യൂഷന്‍ ഫീസ്, യൂണിഫോം, വസ്ത്രങ്ങള്‍, വീട്ടില്‍ പോയിവരുന്നതിനുള്ള യാത്രാബത്ത തുടങ്ങി പത്താം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും സൗജന്യമായിരിക്കും. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് അര്‍ഹത.

കുടുംബ വാര്‍ഷിക വരുമാനം 30,000 രൂപയില്‍ കവിയരുത്. ജാതി, വരുമാനം, നാലാം ക്ലാസിലെ വര്‍ഷാവസാന പരീക്ഷയിലെ മാര്‍ക്ക് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലായ് 13നു മുന്‍പ് എറണാകുളം ജില്ല പട്ടികജാതി ഓഫീസില്‍ ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0484 2422256.

 

Share: