മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്

Share:

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഈ മാസം ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും ഉണ്ടായിരിക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srckerala.gov.in വെബ്‌സൈറ്റിലും 0471 2325101, 2325102 എന്നീ നമ്പരുകളിലും ലഭിക്കും.

Share: