എൻജിനീയർ : ഡെപ്യൂട്ടേഷൻ നിയമനം

Share:

കെ.എച്ച്.ആർ.ഡബ്ല്യു.എസ് വിവിധ യൂണിറ്റുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലെ സി.റ്റി സ്‌കാൻ യൂണിറ്റിൽ റേഡിയോളജിസ്റ്റ്, കോഴിക്കോട് റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), തിരുവനന്തപുരം റീജിയണൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ മാതൃസ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപപത്രം ഉൾപ്പടെ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 17ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്യു.എസ് ഹെഡ് ഓഫീസ്, റെഡ് ക്രോസ് റോഡ്, ജനറൽ ആശുപത്രി ക്യാമ്പസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Share: