ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Share:

മലപ്പുറം : താഴേക്കോട് ഗവ. വനിതാ ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ ബി.ടെക്കും ഒരു വർഷത്തെ പരിചയവും ഇവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിൻറെ ഒറിജിനലുകളും രണ്ടു കോപ്പികളും സഹിതം ഏപ്രിൽ രണ്ടിന് രാവിലെ 11 ന് കരിങ്കല്ലത്താണിയിലുള്ള ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോൺ: 04933 250700, 04933 296505.

Share: