ഗസ്റ്റ് അദ്ധ്യാപക അഭിമുഖം ആഗസ്റ്റ് 3 ന്

Share:

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ കോമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം ആഗസ്റ്റ് മൂന്നിന് രാവിലെ 11 ന് കോളേജില്‍ നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം എത്തണം.

Share: