കേരള പബ്ലിക് സർവീസ് കമ്മീഷൻ: 79 തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം
കേരള പബ്ലിക് സർവീസ് കമ്മീഷൻ മെ ഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻബയോ കെമിസ്ട്രി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി അധ്യാപകൻ (ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം) വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ്- മലയാളം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഹിന്ദി, ഗണിതശാസ്ത്രം (തസ്തിക മാറ്റം വഴി) ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ/ വാച്ച്മാൻ, ലിഫ്റ്റ് ഓപ്പറേറ്റർ, വിദ്യഭ്യാസ വകുപ്പിൽ എൽപി സ്കൂൾ അസിസ്റ്റന്റ്, ഫുൾടൈം/പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി), പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, വിവിധ വകുപ്പുകളിൽ ആയ, ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് രണ്ട്, മെഷീനിസ്റ്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഇലക്ട്രീഷൻ തുടങ്ങി 79 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
18 തസ്തികകളിൽ നേരിട്ടുള്ള നിയമനം. വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), എൽപിഎസ്എ, കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് തുടങ്ങിയ 20 തസ്തികകളിൽ തസ്തിക മാറ്റം വഴിയുള്ള തെരഞ്ഞെടുപ്പ്. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ, പോലീസ് വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ തുടങ്ങി നാലു തസ്തികകളിൽ പാട്ടിക ജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്, ഹാന്റക്സിൽ എൽഡി ക്ലാർക്ക്, വിദ്യാഭ്യാസ വകുപ്പിൽ എൽപിഎസ്എ, ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ് രണ്ട് തുടങ്ങി 37 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
ലക്ചർ ഇൻ ബയോകെമിസ്ട്രി
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 245/2017
ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ
(ജൂണിയർ) ഇംഗ്ലീഷ്
കേരള ഹയർസെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 246/2017
ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂണിയർ)
പൊളിറ്റിക്കൽ സയൻസ്
കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 247/2017
ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂണിയർ)
സംസ്കൃതം കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ
കാറ്റഗറി നന്പർ: 248/2017
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, മെഡിക്കൽ വിദ്യാഭ്യാസം കാറ്റഗറി നന്പർ: 249/2017
ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) പട്ടികജാതി വികസനം വകുപ്പ്
കാറ്റഗറി നന്പർ: 250/2017- 251/2017
മെഷീനിസ്റ്റ്, സംസ്ഥാന ജലഗതാഗതം
കാറ്റഗറി നന്പർ:252/2017
ഫിറ്റർ ഗ്രേഡ് രണ്ട്, സംസ്ഥാന ജലഗതാഗതം
കാറ്റഗറി നന്പർ: 253/2017
മ്യൂസിയം അറ്റൻഡന്റ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റസ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് (കിർത്താഡ്സ്) കാറ്റഗറി നന്പർ: 254/2017-256/2017
ഇലക്ട്രീഷൻ കേരള മിനിസിപ്പൽ കോമൺ സർവീസ് കാറ്റഗറി നന്പർ: 257/201
ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം) (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 258/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 259/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 260/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 261/2017
ഹൈസ്കൂൾ അസിസറ്റന്റ് (നാച്വറൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 262/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്) മലായളം മാധ്യമം (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 263/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഹിന്ദി) വിദ്യാഭ്യാസം (തസ്തികമാറ്റം വഴി)
കാറ്റഗറി നന്പർ: 264/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം)
തമിഴ് മാധ്യമം വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 265/2017
ഹൈസ്കൂൾ അസിസ്റ്റന്റ് (ഗണിതശാസ്ത്രം) തമിഴ് മാധ്യമം (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 266/2017
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട്/ പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റെക്കോർഡർ/ സ്റ്റോർ കീപ്പർ/ എന്യുമറേറ്റർ, മൃഗസംരക്ഷണം
കാറ്റഗറി നന്പർ: 267/2017
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നഡ) നീതിന്യായം (സിവിൽ) പാർട്ട് ഒന്ന്: നേരിട്ടുള്ള നിയമനം,
കാറ്റഗറി നന്പർ: 268/2017
എൽപി സ്കൂൾ അസിസ്റ്റന്റ് (മലയാളം) തസ്തിമാറ്റം വഴി, വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 269/2017
എൽപി സ്കൂൾ അസിസ്റ്റന്റ് (തമിഴ് മാധ്യമം) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 270/2017
ഫുൽടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (യുപിഎസ്) (തസ്തികമാറ്റം വഴി) വിദ്യാഭ്യാസം
കാറ്റഗറി നന്പർ:271/2017
പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം) വിദ്യാഭ്യാസം
കാറ്റഗറി നന്പർ 272/2017
പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (കന്നഡ) വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 273/2017
പാർട്ട് ടൈം ലാഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികമാറ്റം വഴി, വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 274/2017
ടെലിഫോൺ ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക് പാർട്ട് ഒന്ന് (നേരിട്ടുള്ള നിയമനം)
കാറ്റഗറി നന്പർ: 275/2017
ടെലിഫോൺ ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക് പാർട്ട് രണ്ട് (സൊസൈറ്റി കോട്ട നേരിട്ടുള്ള നിയമനം) കാറ്റഗറി നന്പർ: 276/2017
ലിഫ്റ്റ് ഓപ്പറേറ്റർ (പാർട്ട് ഒന്ന് നേരിട്ടുള്ള നിയമനം) ജില്ലാ സഹകരണ ബാങ്ക്
കാറ്റഗറി നന്പർ: 277/2017
ലിഫ്റ്റ് ഓപ്പറേറ്റർ, ജില്ലാ സഹകരണ ബാങ്ക്
കാറ്റഗറി നന്പർ: 278/2017
പ്യൂൺ/വാച്ച്മാൻ, ജില്ലാ സഹകരണ ബാങ്ക് പാർട്ട് ഒന്ന് നേരിട്ടുള്ള നിയമനം
കാറ്റഗറി നന്പർ: 279/2017
പ്യൂൺ/വാച്ച്മാൻ, ജില്ലാ സഹകരണ ബാങ്ക്,
കാറ്റഗറി നന്പർ: 280/2017
ലൈൻമാൻ, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം)
കാറ്റഗറി നന്പർ: 281/2017
ആയ, വിവിധം
കാറ്റഗറി നന്പർ: 282/2017
സ്പെഷൽ റിക്രൂട്ട്മെന്റ്- വെറ്ററിനറി സർജൻ ഗ്രേഡ് രണ്ട്, ഇൻഫർമേഷൻ ഓഫീസർ, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികജാതി/പട്ടികവർഗക്കാരിൽനിന്നും മാത്രം).
സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)- പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രമായുള്ള പ്രത്യേക നിയമനം)എൻസിഎ ഒഴിവ്- സീനിയർ ലക്ചറർ ഇൻ ഇഎൻടി (ഓട്ടോ റൈനോ ലാറിൻഗോളജി), സീനിയർ ലക്ചറർ ഇൻ ജനിറ്റോ യൂറിനറി സർജറി, സീനിയർ ലക്ചറർ (ഒബ്സ്റ്റെസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി), സീനിയർ ലക്ചറർ ഇൻ ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ, ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വൊക്കേഷണൽ ടീച്ചർ-ലൈവ് സ്റ്റോക്ക്, ലോവർ ഡിവിഷൻ ക്ലാർക്ക്, സ്രാങ്ക്, ഡ്രൈവർ ഗ്രേഡ് രണ്ട്, ഹൈസ്കൂൾ അസിസ്റ്റന്റ്, എൽപി സ്കൂൾ അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷൻ ഗ്രേഡ് രണ്ട്, മേട്രൻ ഗ്രേഡ് ഒന്ന്, ക്ലാർക്ക്/കാഷ്യർ, ലാസ്റ്റ് ഗ്രേഡ് സർവന്റ്.
അസാധാരണ ഗസറ്റ് തീയതി 18-08-2017.
അപേക്ഷ സ്വീകരിക്കുന്ന അവാസന തീയതി സെപ്റ്റംബർ 20 രാത്രി 12 വരെ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷഅയക്കുന്നതിനും : www.keralapsc.gov.in