എ.ഐ പ്രൊജക്ടുകളിൽ അവസരം

Share:

തിരുഃ കേരള ഡിജിറ്റൽ സർവകലാശാലയിലെ സെൻറർ ഫോർ ഇൻറലിജൻറ് ഗവൺമെൻറ് ഗവേഷണ വികസന കേന്ദ്രത്തിൻറെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത പ്രൊജക്ടുകളിലെ വിവിധ തസ്തികകളിലേക്കു സാങ്കേതിക വിദഗ്ധരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ടെക്നിഷ്യൻ/സൊല്യൂഷൻ ആർക്കിടെക്റ്റ് (AI), പ്രൊജക്ട് ലീഡ്/സീനിയർ കൺസൾട്ടൻറ് (AI), AI ഡെവലപ്പർ, റിസർച്ച് അസോസിയേറ്റ് (AI), പ്രൊജക്ട് അസോസിയേറ്റ് (ഇ-ഗവേണൻസ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഇൻഡസ്ട്രി4.0 സൊല്യൂഷനുകളാൽ നയിക്കപ്പെടുന്ന പ്രൊജക്ടുകളിലാണു പ്രവർത്തിക്കേണ്ടത്. സർക്കാർ മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, സുതാര്യത വർധിപ്പിക്കുന്നതിനു നൂതന ആശയങ്ങളും സേവനങ്ങളും കൊണ്ടുവരിക എന്നിവയാണു സെൻററിൻറെ ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്ക്: https://duk.ac.in/notifications-nts

Share: