കുടുംബശ്രീയില്‍ ബ്ലോക്ക് കോഓഡിനേറ്റര്‍

കോഴിക്കോട് : കുടുംബശ്രീയില്‍ തൂണേരി ബ്ലോക്കില്‍ ഒഴിവുള്ള ബ്ലോക്ക് കോഓഡിനേറ്റര്‍ ഒഴിവിലേക്ക് (ഫാം, എല്‍.എച്ച്) അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം.
തൂണേരി ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍/തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍/ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
യോഗ്യത: വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍, ലൈവ് സ്റ്റോക്ക്).
പ്രായപരിധി: 2026 ജനുവരി 31ന് 35 വയസ്സ് കവിയരുത്.
അപേക്ഷാഫോം www.kudumbashree.org വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2373066.






