പമ്പ് ഓപ്പറേറ്റര്‍ : താല്‍ക്കാലിക ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17-ന് മുമ്പ് അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം.

വിദ്യാഭ്യാസ യോഗ്യത.: എസ്.എസ്.എല്‍.സി, പമ്പിംഗ് ഇന്‍സ്റ്റലേഷനുകളുടെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, ജലവിതരണ ലൈനുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി ചെയ്യുന്നതിലും ഉള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും.

Share: