സ്പന്ദനം പദ്ധതിയില്‍ നിയമനം

കോഴിക്കോട് : ഭാരതീയ ചികിത്സാ വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പുറക്കാട്ടിരി എ സി ഷണ്‍മുഖദാസ് മെമോറിയല്‍ ആയുര്‍വേദ ആന്‍ഡ് അഡോളസൻറ് കെയര്‍ സെൻററിൽ നടപ്പാക്കിവരുന്ന സ്പന്ദനം പദ്ധതിയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തും.
മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: കൗമാരഭൃത്യം, മാനസികം, പഞ്ചകര്‍മ, കായചികിത്സ ബി.എ.എം.എസ്/പി.ജി),
യോഗ ട്രെയിനര്‍ (യോഗ്യത: ബി.എ.എം.എസ്. സ്വസ്തവൃതത്തില്‍ എം.ഡിയുള്ളവര്‍ക്ക് മുന്‍ഗണന),
സൈക്കോളജിസ്റ്റ് (യോഗ്യത: എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ തത്തുല്യം),
സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ (യോഗ്യത: സ്‌പെഷ്യല്‍ ബി.എഡ്, എം.ആര്‍.എല്‍.ഡി, ഡി.സി.എം.ആര്‍, പി.ജി.ഡി.എം.എല്‍.ഡി/തത്തുല്യം),
സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത: ബി.എ.എസ്.എല്‍.പി/തത്തുല്യം), ഫിസിയോ തെറാപിസ്റ്റ് (ബി.പി.ടി/തത്തുല്യം),
ഒക്യുപേഷണല്‍ തെറാപിസ്റ്റ് (യോഗ്യത: ബി.ഒ.ടി/തത്തുല്യം),
യോഗ ഇന്‍സ്ട്രക്ടര്‍ (യോഗ്യത: ഒരു വര്‍ഷത്തെ യോഗ ഡിപ്ലോമ),
ഫാര്‍മസിസ്റ്റ് (യോഗ്യത: ഡി.എ.എം.ഇ/ബി.ഫാം (ആയുര്‍വേദ),
ഹെല്‍പര്‍ (യോഗ്യത: ഏഴാം ക്ലാസ്).
മെഡിക്കല്‍ ഓഫീസര്‍, യോഗ ട്രെയിനര്‍ അഭിമുഖം ഫെബ്രുവരി 26നും സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍, സ്പീച്ച് തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് അഭിമുഖം 27നും ഒക്യുപേഷണല്‍ തെറാപിസ്റ്റ്, യോഗ ഇന്‍സ്ട്രക്ടര്‍, ഫാര്‍മസിസ്റ്റ് അഭിമുഖം 28നും ഹെല്‍പര്‍ അഭിമുഖം മാര്‍ച്ച് രണ്ടിനും രാവിലെ 10ന് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഫോണ്‍: 0495 2371486.






