കുടുംബശ്രീയില്‍ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്

Share:
Kudumbasree

എറണാകുളം ജില്ലയില്‍, കുടുംബശ്രീയില്‍ ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ വിഎച്ച്എസ്‌സി യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 2 തസ്തികയിലേക്ക് അപേക്ഷിക്കാം.

ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയില്‍ 17 ഒഴിവും ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 2 തസ്തികയില്‍ 3 ഒഴിവും ആണുള്ളത്. 2017 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കഴിയാന്‍ പാടില്ല അപേക്ഷാ ഫോമുകള്‍ കുടുംബശ്രീയുടെ kudumbashree.org വെബ്‌സൈറ്റില്‍നിന്നോ  ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും.

അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23 വൈകീട്ട് നാലുമണി. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, രണ്ടാംനില, കാക്കനാട് എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം.

Share: