കണ്ണൂര്‍ വിമാനത്താവളത്തിൽ നിരവധി ഒഴിവുകൾ

Share:

കണ്ണൂര്‍ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാ൪ അടിസ്ഥാനത്തിൽ ആണ് നിയമനം . 15 തസ്തികകളിൽ ആയി 88 ഒഴിവുകൾ ആണുള്ളത്. അപേക്ഷിക്കേണ്ടത്ഓണ്‍ലൈ൯ വഴി ആണ് . വിമാനത്താവളത്തിനായി സ്ഥലം വിട്ടു കൊടുത്ത കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് പ്രായപരിധിയിലും മു൯പരിചയത്തിലും ഇളവുകൾ നല്‍കും.

  1. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍: 1 യോഗ്യത : ബിരുദം. എം.ബി.എ ക്കാര്‍ക്ക് മുന്‍ഗണന. ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 55 വയസ്സ്.
  2. ചീഫ് സെക്യൂരിറ്റി ഓഫീസര്‍: 1- യോഗ്യത- ബിരുദം, ബി.സി.എ. എസിന്‍റെ Certification in Basic AVSEC &X-Ray Screeners’ course, കംപ്യൂട്ടര്‍ പരിജ്ഞാനം, 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 50 വയസ്സ്. ശമ്പളം: 50,000 രൂപ
  3. സീനിയര്‍ മാനേജർ (എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്) യോഗ്യത: ബിരുദം, ലൈറ്റ് മോട്ടോര്‍ വെഹിക്കിൾ ലൈസന്‍സ്. ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 50 വയസ്സ്. ശമ്പളം: 50,000 രൂപ
  4. സീനിയര്‍ മാനേജർ (ബിസിനസ് ഡെവലപ്മെന്‍റ് & മാര്‍ക്കറ്റിംഗ്) -1 യോഗ്യത: ബിരുദവും 2 വര്‍ഷത്തെ റെഗുലർ കോഴ്സായി നേടിയ എം.ബി.എയും. ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 50 വയസ്സ്. ശമ്പളം: 50,000 രൂപ
  5. സീനിയര്‍ മാനേജർ (എച്ച്. ആര്‍) – 1 യോഗ്യത: ബിരുദവും എച്ച് ആറില്‍ എം.ബി.എയും . 15 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 50 വയസ്സ്. ശമ്പളം: 50,000 രൂപ
  6. സീനിയര്‍ മാനേജർ (സിവില്‍ എഞ്ചിനീയറിങ്ങ്) -1 യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ബി.ടെക് ബിരുദം. എം.ടെക് അഭിലഷണീയം. ചുരുങ്ങിയത് 12 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 45 വയസ്സ്. ശമ്പളം: 50,000 രൂപ
  7. സീനിയര്‍ മാനേജർ (ഫയര്‍) -1 യോഗ്യത: ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ /ഫയര്‍ എഞ്ചിനീയറിങ്ങില്‍ മുഴുവ൯ സമയം ബാച്ചില൪ ഡിഗ്രി. അല്ലെങ്കില്‍ നാഗ്പൂ൪      നാഷണല്‍ ഫയ൪ സര്‍വീസ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.    അല്ലെങ്കിൽ ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ /ഫയര്‍ /ഇലക്ട്രിക്കല്‍ /             ഇലക്ട്രോണിക്സ്, ഫയര്‍ എഞ്ചിനീയേഴ്സ് ഇന്‍സ്റ്റിറ്റ്യൂഷനിൽ നിന്നു നേടിയ എ       ലെവൽ എ സര്‍ട്ടിഫിക്കേഷനോടെ GiFire/ അതിനു മുകളിലോ. 10 വര്‍ഷത്തെ      പ്രവൃത്തി പരിചയം.ഉയര്‍ന്ന പ്രായം 50 വയസ്സ്. ശമ്പളം: 50,000 രൂപ
  1. മാനേജർ (എയര്‍സൈഡ്‌ / ടെര്‍മിനൽ ഓപ്പറേഷ൯സ് / എയര്‍പോര്‍ട്ട് സെക്യൂരിറ്റി) യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നുളള ത്രിവത്സര ബിരുദം എൽ.എം.വി ലൈസന്‍സും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായം 45 വയസ്സ്. ശമ്പളം: 45,000 രൂപ.
  1. മാനേജര്‍ /അസിസ്റ്റന്‍റ് മാനേജർ (ഫയര്‍) -3 യോഗ്യത: ഓട്ടോമൊബൈല്‍ /മെക്കാനിക്കല്‍ /ഫയര്‍ /ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ്, ഫയര്‍ എഞ്ചിനീയേഴ്സ് ഇന്‍സ്റ്റിറ്റ്യൂഷനിൽ നിന്നു നേടിയ ലെവൽ 3 സര്‍ട്ടിഫിക്കേഷനോടെ GiFire/ അതിനു മുകളിലോ അല്ലെങ്കില്‍ ബിരുദവും ഫയർ എഞ്ചിനീയേഴ്സ് ഇന്‍സ്റ്റിറ്റ്യൂഷനിൽ നിന്നു നേടിയ  ലെവൽ 3 സര്‍ട്ടിഫിക്കേഷനോടെ GiFire/ അതിനു മുകളിലോ. ചുരുങ്ങിയത് 7 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 45 വയസ്സ്. ശമ്പളം: 35,000 രൂപ.
  2. അസിസ്റ്റന്‍റ് മാനേജർ (ടെര്‍മിനൽ ഓപ്പറേഷന്‍സ് / ബിസിനസ് ഡെവലപ്മെന്‍റ് & മാര്‍ക്കറ്റിംഗ് / എയര്‍ പോര്‍ട്ട്‌ സെക്യൂരിറ്റി / എയര്‍സൈഡ്‌ ഓപ്പറേഷന്‍സ്) ഒഴിവ്: 5, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷ൯  / കമ്മ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് / മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്‍റൽ ഓട്ടോമൊബൈല്‍ /ഇന്‍ഫര്‍മേഷ൯ ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസ്സോടെ എഞ്ചിനീയറിങ്ങ് ബിരുദം. ചുരുങ്ങിയത് 6 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 40 വയസ്സ്. ശമ്പളം: 35,000 രൂപ.
  1. സൂപ്പര്‍ വൈസര്‍: (ഫയര്‍) : ഒഴിവു 3, യോഗ്യത- പത്താം ക്ലാസ് വിജയവും മെക്കാനിക്കല്‍ / ഓട്ടോമൊബൈല്‍ / ഫയര്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് റെഗുലര്‍ ഡിപ്ലോമയും എ.എ.ഐ.യില്‍ നിന്നുളള ബേസിക് ഫയർ ട്രെയിനിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ റെഗുലർ പഠനത്തിലൂടെ നേടിയ പന്ത്രണ്ടാം ക്ലാസ് വിജയവും എ.എ.ഐ.യില്‍ നിന്നുളള ബേസിക് ഫയർ ട്രെയിനിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റും. 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉയര്‍ന്ന പ്രായം 45 വയസ്സ്. ശമ്പളം: 30,000 രൂപ.
  1. ജൂനിയര്‍ മാനേജർ (എയര്‍ സൈഡ്‌ ടെര്‍മിനൽ ഓപ്പറേഷന്‍സ്/ എയര്‍ പോര്‍ട്ട്‌ സെക്യൂരിറ്റി)-8 യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷ൯ / കമ്മ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് / മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്‍റൽ ഓട്ടോമൊബൈല്‍ /ഇന്‍ഫര്‍മേഷ൯ ടെക്നോളജി. ചുരുങ്ങിയത് 4 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്പളം: 25,000 രൂപ.
  1. ജൂനിയര്‍ എക്സിക്യുട്ടീവ്‌ (എയര്‍ സൈഡ്‌ ഓപ്പറേഷന്‍സ്/ഫിനാന്‍സ്/ഓഫീസ് സപ്പോര്‍ട്ട്/ എഞ്ചിനീയറിങ്ങ്/ ടെര്‍മിനൽ ഓപ്പറേഷന്‍സ് /എച്ച്. ആര്‍/ഐ.ടി & ഇലക്ട്രോണിക്സ്)- 28 ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷ൯ / കമ്മ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് / മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്‍റൽ ഓട്ടോമൊബൈല്‍ /ഇന്‍ഫര്‍മേഷ൯ ടെക്നോളജി. ചുരുങ്ങിയത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്പളം: 20,000 രൂപ.
  2. ബാഗ്ഗേജ് സ്ക്രീനിംഗ് എക്സിക്യുട്ടീവ്‌: -17 യോഗ്യത: ബിരുദവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷ൯ സെക്യൂരിറ്റിയിൽ നിന്നുളള സ്ക്രീനർ സര്‍ട്ടിഫിക്കറ്റും. ഉയര്‍ന്ന പ്രായം 35 വയസ്സ്. ശമ്പളം: 20,000 രൂപ.
  3. ഫയര്‍ & റെസ്ക്യൂ ഓപ്പറേറ്റർ – 12 യോഗ്യത: പത്താം ക്ലാസ് വിജയവും 50% മാര്‍ക്കോടെ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ ഫയര്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സില്‍ ഗവ: അംഗീകൃത ത്രിവത്സര ഡിപ്ലോമയും. അല്ലെങ്കില്‍ റെഗുലർ പഠനത്തിലൂടെ പന്ത്രണ്ടാം ക്ലാസ്സില്‍ നിന്നു ചുരുങ്ങിയത് 50% മാര്‍ക്കോടെ നേടിയ വിജയം. എ.ഐ.ഐ.യുടെ ഫയർ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ നിന്ന്‍ ബേസിക് ഫയര്‍ സര്‍വീസ് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന.

ഉയര്‍ന്ന പ്രായം 30 വയസ്സ്. ശമ്പളം: 17,500 രൂപ.

ഓണ്‍ലൈ൯ വഴി ആണ് അപേക്ഷിക്കേണ്ടത്: അവസാന തീയതി: മെയ്‌ 10

കൂടുതൽ വിവരങ്ങള്‍ക്ക് http://www.kannurairport.in/index.php/careers

 

 

Share: