ലീഗൽ കം പ്രൊബേഷൻ ഓഫീസർ നിയമനം

Share:

തൃശൂർ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ തസ്തികകയിൽ നിയമനം നടത്തുന്നു. 2019 ജൂൺ 26 ന് 36 വയസ്സ് കവിയാത്ത എൽഎൽബി ബിരുദമുളള തൃശൂർ ജില്ലകാർക്ക് അപേക്ഷിക്കാം.

അപേക്ഷ ജൂലൈ 10 വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നൽകണം.

കൂടുതൽ വിവരങ്ങൾ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : 0487-2364445, 7012196610.

Tagslegal
Share: