ഓര്‍ഡനന്‍സ് ഫാക്ടറികളിൽ ഗ്രൂപ്പ് സി- 4110 ഒഴിവുകൾ

പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ ഫാക്ടറികളില്‍ ഗ്രൂപ്പ് സി ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്‌ളാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ബോര്‍ഡിനു കീഴില്‍ 41 ഫാക്ടറികളും 22 അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 4110 ഒഴിവുകൾ ആണുള്ളത്. ഗ്രൂപ്പ് സി തസ്തികകളില്‍ സെമി സ്കില്‍ഡ് ഗ്രേഡിലാണ് അവസരം. ഓര്‍ഡനന്‍സ് ഫാക്ടറി റിക്രൂട്ട്മെന്‍റ് സെന്റ൪ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണലൈന്‍ ആയിട്ടും അപേക്ഷിക്കാം.
പരസ്യ വിജ്ഞാപന നമ്പർ: 10201/11/0209/1718
തസ്തിക: ഇന്‍ഡസ്ട്രിയൽ എംപ്ലോയീസ് (സെമി സ്കില്‍ഡ്) & ലേബര്‍ ഗ്രൂപ്പ് സി.
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം.
പ്രായം: 18 നും 32 നും ഇടയിൽ
ശമ്പളം: 5200-20200 രൂപ. 1800 രൂപ ഗ്രേഡ് പേ.
അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങള്‍ക്കും www.ofb.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: ജൂണ്‍ 19