എസ്. വി.പി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു
കോയമ്പത്തൂരിലുള്ള സര്‍ദാ൪ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ & മാനേജ്മെന്റിൽ ഫാക്കല്‍റ്റി, സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് രജിസ്ട്രാ൪ തസ്തികകളിലായി 9 ഒഴിവുകൾ ഉണ്ട്. അസിസ്റ്റന്റ് തസ്തികയില്‍ 8 ഒഴിവുകളും അസിസ്റ്റന്റ് രജിസ്ട്രാ൪ തസ്തികയിൽ 1 ഒഴിവും ആണുള്ളത്.
യോഗ്യത: അസിസ്റ്റന്റ് പ്രൊഫസ൪ (ടെക്സ്റ്റൈല്‍സ്/ അപ്പാരൽ /ടെക്സ്റ്റൈല്‍ പ്രൊസസിംഗ്) ടെക്സ്റ്റൈല്‍ ടെക്നോളജി/ ഫൈര്‍ സയന്‍സ്/ അപ്പാരല്‍/ടെക്സ്റ്റൈൽ പ്രൊസസിംഗ് എന്നിവയിലൊന്നിൽ എം.ടെക്.
അസിസ്റ്റന്റ് പ്രൊഫസ൪ (മാനേജ്മെന്റ്): ഫിനാന്‍സ്/മാര്‍ക്കറ്റിംഗ്/ബിസിനസ്സ് അനലിറ്റിക്സ്/ ഓപ്പറേഷന് റിസര്‍ച്ച്/സ്റ്റാറ്റിസ്റ്റിക്സ്/ റീട്ടെയില്‍ എന്നിവയിലൊന്നിൽ സ്പെഷ്യലൈസേഷനോടെ പി.ജി/എം.ബി.എ
അസിസ്റ്റന്റ് രജിസ്ട്രാ൪: പി.ജിയും അക്കാദമിക് അട്മിനിസ്ട്രേഷന് & ഫിനാന്‍സ് മാനേജ്മെന്റിൽ 10 വര്‍ഷത്തെ പരിചയവും.
അക്കൌണ്ടിംഗ് സോഫ്റ്റ്വെയര്. ഇ. ആര്.പി രംഗത്തെ പരിചയം അഭികാമ്യം.
പി.ജി. യോഗ്യത ഒന്നാം ക്ലാസ്സോടെ നേടിയിരിക്കണം.NET/SET/GATE യോഗ്യതയുള്ളവര്‍ക്കും UG/PG റഗുലറായി പഠിച്ചവര്‍ക്കും മുന്‍ഗണന
പ്രായം: 40 വയസ്സ് കവിയരുത്.
മറ്റു വിശദവിവരങ്ങള്‍ക്ക് www.svpistm.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 21