ഇന്ത്യൻ ആർമിയിൽ അഗ്നിവീറാകാം: രജിസ്ട്രേഷൻ ആരംഭിച്ചു

Share:

തൃശൂർ : ഇന്ത്യൻ ആർമിയിൽ അഗ്നിവീർ നിയമന റിക്രൂട്ട്മെൻ്റ് 2025-2026 റാലിക്കായുള്ള രജിസ്ടേഷൻ ആരംഭിച്ചു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നും ലക്ഷ്വദീപിൽ നിന്നുമുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഘട്ടത്തിൽ മുൻഗണന രേഖപ്പെടുത്തണം. അപേക്ഷകർക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രണ്ട് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കാനാകും. അപൂർണമായ അപേക്ഷകൾ നിരസിക്കപ്പെടും.

രണ്ടാംഘട്ട റിക്രൂട്ട്‌മെൻ്റ് റാലി സമയത്ത്, ഉയരവും ഭാരവും തെറ്റായി പൂരിപ്പിക്കുകയോ ശാരീരിക അളവെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് തേടുന്നതിനായി വ്യാജ/ അനധികൃത സർടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്ന ഉദ്യോഗാർഥികളുടെ അപേക്ഷ റദ്ദാക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഫോൺ: 0495-2383953

Share: