അഗ്‌നിപഥ്: ആറു തസ്തികകൾ; 46,000 ഒഴിവുകൾ

Share:

സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം  ആറു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 46,000 പേർക്ക് നിയമനം ലഭിക്കും.

പ്രായം : 17 1/2 മുതൽ 23 വരെ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്), പത്താം ക്ലാസ്

അഗ്‌നിവീർ ടെക്നിക്കൽ(ഓൾ ആംസ്), +2

അഗ്‌നിവീർ ടെക്നിക്കൽ (ഏവിയേഷൻ ആൻഡ് അമ്യൂണിഷൻ എക്സാമിനർ), +2

അഗ്‌നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ(ഓൾ ആംസ്), +2

അഗ്‌നിവീർ ട്രേഡ്സ്മെൻ(ഓൾ ആംസ്) പത്താം ക്ലാസ് പാസ്,

അഗ്‌നിവീർ ട്രേഡ്സ്മെൻറ് (ഓൾ ആംസ്) എട്ടാംക്ലാസ് പാസ്

എന്നീ തസ്തികകളിലാണു  രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നത്.

പരിശീലന കാലയളവ് അടക്കം നാലു വർഷത്തേക്കാണ് അഗ്‌നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്മെൻറ് നടത്തുന്നത്.

ശമ്പളം:  30,000 രൂപ- 40,000 രൂ.
നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

റിക്രൂട്ട്മെൻറ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകൾ തുടങ്ങിയ വിശദ വിവരങ്ങൾ  www.agnipathvayu.cdac.in  , www.joinindianarmy.nic.in, joinindiannavy.gov.in , www.careerindianairforce.cdac.in , എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Share: