ഇന്ത്യന്‍ ഓയിൽ പൈപ്പ് ലൈൻസിൽ 40 ഒഴിവ്
ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍സ് ഡിവിഷനിൽ നോൺ എക്സിക്യുട്ടീവ് തസ്തികകളില്‍ 40 ഒഴിവ് . എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ് (മെക്കാനിക്കല്‍), എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍), എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ് (ടി ആന്‍ഡ് ഐ) ടെക്നിക്കൽ അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നോര്‍ത്തേൺ , സതേണ്‍, ഈസ്റ്റേൺ, വെസ്റ്റേൺ, റീജണുകളിലായാണ് ഒഴിവുകൾ.
എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ടെക്നിക്കല്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് പത്താം ക്ലാസും ഐ.ടി.ഐ യുമാണ് യോഗ്യത.
വിശദവിവരങ്ങള്‍ക്ക് https://plis.indianoilpipelines.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അവസാന തീയതി: മെയ് 15